»   »  ഷംനയെ മലയാളസിനിമ ഒതുക്കി?

ഷംനയെ മലയാളസിനിമ ഒതുക്കി?

Posted By:
Subscribe to Filmibeat Malayalam
Shamna Kasim
മലയാള സിനിമ എഴുതി തള്ളിയ പല നടിമാരും അന്യ ഭാഷാചിത്രങ്ങളിലൂടെ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്. കോളിവുഡിലും ബോളിവുഡിലും വിജയഗാഥ രചിച്ച അസിന് പക്ഷേ സ്വന്തം നാട്ടില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചില്ല.

മലയാള സിനിമ അവഗണിയ്ക്കുന്നുവെന്ന് തോന്നിയതു കൊണ്ടാവണം നയന്‍താരയും തമിഴകത്തേയ്ക്ക് ചേക്കേറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളായി മാറി അവര്‍.

അതുപോലെ തന്നെ മറ്റൊരു നടിയും മലയാള സിനിമ തന്നെ അവഗണിയ്ക്കുന്നുവെന്ന പരാതിയുമായി രംഗത്തു വന്നിരിയ്ക്കുകയാണ്. ഷംനയുടെ അരങ്ങേറ്റം തമിഴിലായിരുന്നു.

യുവനടന്‍ ഭരതിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷംനയ്ക്ക് വീണ്ടും തമിഴില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ചു. തെലുങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷംനയ്ക്ക് പക്ഷേ മലയാളത്തില്‍ തിളങ്ങാനായില്ല.

അലിഭായിയില്‍ കിങ്ങിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ഹിറ്റായില്ലെങ്കിലും തനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു അതെന്ന് ഷംന പറയുന്നു. അത്തരം ഒരു കഥാപാത്രം വീണ്ടും തന്നെ തേടി വന്നില്ലെന്നാണ് നടിയുടെ പരാതി.

English summary

 Shamna Kasim complains that she is not getting strong characters from Malayala Cinema.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam