twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപദേശിച്ച് കുഴിയിലിറക്കുന്നവര്‍

    By Super
    |

    ഉദയനാണ് താരം എന്ന സിനിമ കണ്ടവര്‍ക്ക് ഈ രംഗം തീര്‍ച്ചയായും ഓര്‍മ്മയുണ്ടാവും. തിരക്കഥ തിരുത്താനൊരുങ്ങിയ സരോജ് കുമാറിന്റെ സുഹൃത്തുക്കളും ഉദയനും തമ്മിലുളള സംഘര്‍ഷവും അടിപിടിയും ഒടുവില്‍ സരോജ് കുമാര്‍ പടമിട്ടിട്ട് പോകുന്നതുമൊക്കെ.

    വിജയിക്കുന്ന സിനിമാക്കാരെ ചുറ്റിപ്പറ്റിക്കൂടുന്ന ഉപദേശകരെയും അവരെ കയറൂരി വിടുന്ന നടന്മാരെയും കളിയാക്കുകയായിരുന്നു ശ്രീനിവാസന്‍ ഈ രംഗത്തിലൂടെ. എന്റെ സൂപ്പര്‍ഹിറ്റായ പല സിനിമയുടെയും തിരക്കഥ തിരുത്തിയത് ഇവരാണ് എന്ന് സരോജ് കുമാര്‍ പറയുന്നത് ഒരുപാട് സ്ഥലങ്ങളിലാണ് കൊണ്ടുകയറിയത്.

    ഒരു ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ നായകന്‍ അതില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഉപദേശകരാണ് പലപ്പോഴും. ഉപദേശി യെസ് പറഞ്ഞാല്‍ നായകന്‍ ഓകെ പറയുമെന്നാണ് അവസ്ഥ. ഒരാള്‍ കൈവിട്ടാല്‍ പിന്നെ അതും കൊണ്ട് മറ്റേ നായകന്റെ അടുത്തു പോകും. കക്ഷിയെ വച്ച് ചിത്രം സൂപ്പര്‍ഹിറ്റുമാക്കും, കഴിവുളളവന്‍.

    രാജാവിന്റെ മകന്‍ എന്ന സിനിമയാണ് മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയത്. മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യാനായിരുന്നു തമ്പി കണ്ണന്താനത്തിന്റെ ആഗ്രഹം. എന്നാല്‍ മമ്മൂട്ടി തമ്പിയെ നിഷ്കരുണം തളളി. മോഹന്‍ലാലിനെ നായകാക്കി രാജാവിന്റെ മകന്‍ മലയാളത്തിലെ ചരിത്ര സംഭവമാക്കിയാണ് മമ്മൂട്ടിയോട് തമ്പി പകരം വീട്ടിയത്.

    കൊച്ചു കുട്ടികള്‍ പോലും മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ് എന്ന ഡയലോഗ് പറഞ്ഞു നടന്നപ്പോള്‍ മമ്മൂട്ടി രഹസ്യമായെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകും.

    ടി കെ രാജീവ് കുമാറിന്റെ ചാണക്യനാകാനും ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെയായിരുന്നു. മമ്മുക്ക നോ പറഞ്ഞു. വിധിച്ചിരുന്നത് കമലഹാസനായിരുന്നു. കമലഹാസന്റെ മികച്ച ചിത്രങ്ങളിലൊന്നായി ചാണക്യന്‍. റിലീസ് ചെയ്ത വര്‍ഷത്തിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റും.

    പഞ്ചാഗ്നിയിലും മമ്മൂട്ടിയുടെ വേഷമാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഹരിഹരനും എംടിയും ഒന്നിച്ച ചിത്രത്തിലെ വേഷം മമ്മൂട്ടി നിരസിച്ചതിന്റെ കാരണം ഇപ്പോഴും അജ്ഞാതം.

    ഏറ്റവും ഒടുവിലെ കഥയാണ് ഏറ്റവും വിശേഷം. ക്ലാസ് മേറ്റ്സിലെ മുരളിയുടെ വേഷം ചെയ്യാന്‍ കുഞ്ചാക്കോ ബോബനെയാണ് ലാല്‍ ജോസ് ആദ്യം സമീപിച്ചത്. പലനായകരില്‍ ഒരാളാകാന്‍ വയ്യാത്തതു കാരണം കുഞ്ചാക്കോ ഊരി, പകരം നരേന്‍ ആ വേഷം ചെയ്തു.

    മമ്മൂട്ടിക്ക് രാജാവിന്റെ മകനില്‍ പറ്റിയതു പോലൊരു പറ്റ് തമിഴില്‍ വിജയിനും പറ്റി. ധൂള്‍ എന്ന കഥ ആദ്യം കേട്ടത് വിജയ് ആണ്. ഉപദേശക്കമ്മിറ്റി പറഞ്ഞു, ആ വേഷം ചെയ്യരുതെന്ന്.

    ഫലം ചിത്രം വിക്രമിന് പോയി. ധൂള്‍ ബമ്പര്‍ ഹിറ്റുമായി.

    ഇതോടെ വിജയ് ഉപദേശകനെ പിരിച്ചു വിട്ടു. ഉപദേശകന്റെ വാക്കു കേട്ടാല്‍ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാവുന്നതെന്ന് വിജയ് തിരിച്ചറിഞ്ഞത് ധൂളിന്റെ വിജയത്തോടെയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X