»   » ഐശ്വര്യയും അഭിഷേകും വീടുമാറുന്നു

ഐശ്വര്യയും അഭിഷേകും വീടുമാറുന്നു

Posted By:
Subscribe to Filmibeat Malayalam
Abhi and Ash
ബോളിവുഡ്‌ മുഴുവന്‍ ഏതാനും ദിവസങ്ങളായി ചര്‍ച്ച ചെയ്‌ത ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം ഐശ്വര്യയുടെയും അഭിഷേകിന്റെയും വീടുമാറ്റമായിരുന്നു.

ഇരുവരും അമിതാഭും ജയയും താമസിക്കുന്ന വീട്ടില്‍ നിന്നും ബാന്ദ്രയിലെ പുതിയ വീട്ടിലേയ്‌ക്ക്‌ താമസം മാറ്റുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവമേയില്ലെന്നാണ്‌ ഐശ്വര്യയും അഭിയും പറയുന്നത്‌.

താരദമ്പതിമാര്‍ വീടുമാറുന്നുവെന്ന്‌ കേട്ടപ്പോള്‍ ആളുകള്‍ ആദ്യം ചിന്തിച്ചത്‌ ജയ ബച്ചന്‍ ഐശ്വര്യയോട്‌ പോര്‌ തുടങ്ങിയോ എന്നാണ്‌. അതല്ല ഐശ്വര്യ തന്റെ തലയണമന്ത്രമുപയോഗിച്ച്‌ അഭിഷേകിനെ മാതാപിതാക്കളില്‍ നിന്നും അകറ്റുകയാണെന്ന്‌ പറഞ്ഞവരും കുറവല്ല.

മണിരത്‌നം ചിത്രമായ രാവണിന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ ഇവര്‍ ബാന്ദ്രയിലെ നൈവേദ്യ എന്ന പുതിയ വീട്ടിലേയ്‌ക്ക്‌ താമസം മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു ഗോസിപ്പിന്റെ ഉറവിടമെന്താണെന്ന്‌ തനിക്ക്‌ ഊഹിക്കാന്‍ പോലും കഴിയുന്നില്ലെന്ന്‌ പൊട്ടിച്ചിരിച്ചുകൊണ്ടാണത്രേ ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചത്‌.

അഭിഷേകും ഐശ്വര്യയും കൂടി മാറിത്താമസിക്കാന്‍ തീരുമാനിച്ചാല്‍ അമിതാഭും ജയയും അതിന്‌ പൂര്‍ണമായ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ള ബന്ധമാണ്‌ ആ കുടുംബത്തിനുള്ളിലുള്ളതെന്നും ബച്ചന്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.

പക്ഷേ അഭിഷേക്‌ അത്തരത്തിലൊരു തീരുമാനം ഒരിക്കലും എടുത്തേക്കില്ലെന്നും ഇവര്‍ പറയുന്നു. കാരണം അഭിഷേക്‌ വീടുമായി അത്രയും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണെന്നതുതന്നെ.

ഇനി അഭി അതിനുദ്ദേശിച്ചാലും ഐശ്വര്യ ആ തീരുമാനത്തിന്‌ കൂട്ടുനില്‍ക്കില്ല. ഐശ്വര്യയ്‌ക്കറിയാം കുടുംബം എന്നതിന്റെ അര്‍ത്ഥം, അതെങ്ങനെ കൊണ്ടുപോകണമെന്നും ഇതാണ്‌ ബച്ചന്‍ കുടുംബത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നത്‌.

എന്തായാലും താരദമ്പതികള്‍ വീടുമാറുമോ ഇല്ലയോ എന്നതും അതിന്റെ കാരണവുമൊക്കെ കാത്തിരുന്നുതന്നെ അറിയാമെന്നാണ്‌ ഗോസിപ്പുകാര്‍ പറയുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam