»   » പന്തയം തോറ്റു; റിച്ച ഇപ്പോള്‍ പിച്ച

പന്തയം തോറ്റു; റിച്ച ഇപ്പോള്‍ പിച്ച

Subscribe to Filmibeat Malayalam
Richa Pallod
മമ്മൂട്ടിയുടെ പുതിയ നായികയ്‌ക്ക്‌ ഇരട്ടപ്പേര്‌. ആഷിക്‌ അബു സംവിധാനം ചെയ്യുന്ന 'ഡാഡി കൂള്‍' ഹീറോയിന്‍ റിച്ച പല്ലോഡിനാണ്‌ സെറ്റില്‍ പിച്ച പല്ലോഡ്‌ എന്ന ചെല്ലപ്പേര്‌ വീണു കിട്ടയത്‌.പിച്ചയെടുക്കാന്‍ പോയിട്ടൊന്നുമല്ല മറിച്ച്‌ ഒരു പന്തയം വെയ്‌പാണ്‌ താരത്തിന്‌ ഈ ഇരട്ടപ്പേര്‌ സമ്മാനിച്ചത്‌.

ഡാഡി കൂളിന്റെ ഷൂട്ടിംഗിനിടെ ഒരു ദിവസം ആഷിക്‌ അബു റിച്ചയോട്‌ രാവിലെ ഒമ്പത്‌ മണിയ്‌ക്ക്‌ മുമ്പെ ഷൂട്ടിംഗിനെത്താന്‍ ആവശ്യപ്പെട്ടിരുന്നു മമ്മൂട്ടി ഒമ്പത്‌ മണിയ്‌ക്ക്‌ തന്നെ സെറ്റില്‍ എത്തുമെന്നതിനാലാണ്‌ റിച്ചയോട്‌ നേരത്തെ വരാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്‌.

പിറ്റേന്ന് രാവിലെ എട്ടു മണിയ്‌ക്കേ സെറ്റില്‍ ഹാജരായ റിച്ച സൂപ്പര്‍ സ്റ്റാര്‍ ഒമ്പത്‌ മണിയ്‌ക്ക്‌ എത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന്‌ അബുവിനോട്‌ പറഞ്ഞു. ഏറെ തിരക്കുകളുള്ള അദ്ദേഹം താമസിയ്ക്കുമെന്നായിരുന്നു നടി കരുതിയത്

എന്നാല്‍ മമ്മൂക്കയുടെ സമയനിഷ്‌ഠയെ കുറിച്ചറിയാവുന്ന അബു താരം സമയത്ത്‌ തന്നെ സെറ്റിലെത്തുമെന്നും വേണമെങ്കില്‍ പന്തയം വെയ്‌ക്കാമെന്നും റിച്ചയോട്‌ പറഞ്ഞു. തോറ്റാല്‍ പേര്‌ മാറ്റണമെന്നായിരുന്നു വ്യവസ്ഥ. ഇതിന്‌ സമ്മതിച്ച റിച്ചയ്‌ക്ക്‌ അധികം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. കൃത്യ സമയത്ത്‌‌ തന്നെ മമ്മൂട്ടി സെറ്റില്‍ എത്തിയതോടെ റിച്ച പല്ലോഡ്‌ പിച്ച പല്ലോഡായി മാറി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam