»   » ശെല്‍വക്ക് മറ്റൊരു നടിയുമായി ബന്ധം

ശെല്‍വക്ക് മറ്റൊരു നടിയുമായി ബന്ധം

Posted By:
Subscribe to Filmibeat Malayalam
Andrea Jermiah
മൂന്ന്‌ വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിയ്‌ക്കുന്നതിന്‌ പിന്നില്‍ താരദമ്പതികള്‍ക്കിടയില്‍ ഉണ്ടാവാറുള്ള പതിവ്‌ പരാതികള്‍ തന്നെ. മറ്റൊരു നടിയുമായി ശെല്‍വരാഘവന്‌ ബന്ധമുണ്ടെന്നാണ്‌ സോണിയയുടെ ആരോപണം.

ശെല്‍വയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ആയിരത്തില്‍ ഒരുവനില്‍ നായികയായ ആന്ദ്രേ ജെര്‍മിയയുമായി ബന്ധപ്പെടുത്തിയാണ് കോളിവുഡില്‍ ഗോസിപ്പുകള്‍ പരന്നിരിയ്ക്കുന്നത്. ആന്ദ്രേയുമായി ശെല്‍വയ്ക്ക് ബന്ധമുണ്ടെന്നാണ് സോണിയ പറയുന്നത്. ഇതിന്റെ പേരില്‍ ഇരുവരും കുറെനാളായി പിണക്കത്തിലായിരുന്നു.

ഭര്‍ത്താവിനെ തന്നില്‍ നിന്നകറ്റിയ ആന്ദ്രേയെ കൈകാര്യം ചെയ്യാനും ഇതിനിടെ സോണിയ മടിച്ചില്ല. ആയിരത്തില്‍ ഒരുവന്റെ ലൊക്കേഷനിലെത്തിയ സോണിയ ആന്ദ്രേയെ അടിച്ചതായി ഒട്ടേറെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവമാണ് ദന്പതികള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

മദ്രാസ്‌ ഹൈക്കോടതി വളപ്പിലുള്ള കുടുംബകോടതിയില്‍ രണ്ടും പേരും പ്രത്യേകം നല്‌കിയിരിക്കുന്ന വിവാഹ മോചന ഹര്‍ജികളില്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പിരിയുകയാണെന്നാണ്‌ ബോധിപ്പിച്ചിരിയ്‌ക്കുന്നത്‌.

ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പേരും പലപ്പോഴും പറഞ്ഞു കേട്ടിരുന്നു. ശെല്‍വയുടെ അനുജനായ ധനുഷിന്റെ ഭാര്യാപിതാവായ രജനികാന്ത്‌ താരദമ്പതികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ടുവെന്നാണ്‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്‌.

മുന്‍ പേജില്‍
ശെല്‍വ-സോണിയ ബന്ധം തകര്‍ന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam