»   » സിനിമയിലേക്കില്ല, സന്യാസിനിയാവും- രഞ്ജിത

സിനിമയിലേക്കില്ല, സന്യാസിനിയാവും- രഞ്ജിത

Posted By:
Subscribe to Filmibeat Malayalam
Ranjitha
സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍... ഈയൊരു സിനിമാഗാനം നടി രഞ്ജിത കേട്ടിട്ടുണ്ടോയെന്നറിയില്ല, എന്തായാലും നടിയുടെ ഇനിയുള്ള ജീവിതം അങ്ങനെയൊരു പുണ്യാശ്രമത്തില്‍ തന്നെയാവാനാണ് സാധ്യത. അതേ ഭാവിയില്‍ താനൊരു സന്ന്യാസിനിയാവുമെന്നാണ് രഞ്ജിതയുടെ വെളിപ്പെടുത്തല്‍.

രാഷ്ട്രീയത്തിലും സിനിമയിലും താല്‍പര്യമില്ലെന്നും സന്യാസിനിയാവുകയാണ് ലക്ഷ്യമെന്ന് താരം പറയുന്നു. അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് സണ്‍ ടി.വി.ക്കെതിരെ പരാതി നല്‍കാന്‍ ചെന്നൈയിലെത്തിയ രഞ്ജിത വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ദിവസമായി ചെന്നൈയില്‍ തങ്ങുന്ന നിത്യാനന്ദയും രഞ്ജിതയും ബുധനാഴ്ച സംയുക്തമായി വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.

വെല്ലുവിളികളെ നേരിടാന്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് സ്ത്രീയായ തനിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാവില്ലെന്നായിരുന്നു രഞ്ജിതയുടെ മറുപടി. ഇനി സിനിമയിലേക്കില്ലെന്നും നിത്യാനന്ദയുടെ ശിഷ്യയായി തുടരുമെന്നും അവര്‍ പറഞ്ഞു.

നിത്യാനന്ദയുടെ ആശ്രമം നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കും. വിവാദത്തില്‍ കുരുങ്ങിയ സമയത്ത് സിനിമാരംഗത്തുള്ളവര്‍ ആരെങ്കിലും സഹായിച്ചുവോയെന്ന് ചോദിച്ചപ്പോള്‍ അവരുടെ സഹായമൊന്നും വേണ്ടെന്നായിരുന്നു നടി പ്രതികരിച്ചത്.

പത്തു വര്‍ഷത്തിനുശേഷം എങ്ങനെയിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അപ്പോള്‍ താനൊരു സന്യാസിനിയായിരിക്കുമെന്ന് രഞ്ജിത മറുപടി നല്‍കിയത്. യോഗാ പരിശീലനം തന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

English summary
Sporting a simple cotton sari with a rudraksha mala adorning her neck and sacred ash on her forehead, actress Ranjitha looked calm, but her outward composure belied an inner turmoil. No sooner had the conversation begun, she broke down.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam