»   » സ്വാമി അപവാദത്തില്‍ നിന്നും പുറത്തുവരും: രഞ്ജിത

സ്വാമി അപവാദത്തില്‍ നിന്നും പുറത്തുവരും: രഞ്ജിത

Posted By:
Subscribe to Filmibeat Malayalam
Ranjita
വിവാദക്കൊടുങ്കാറ്റുയര്‍ത്തി വീഡിയോ ദൃശ്യങ്ങളില്‍ സ്വാമി നിത്യാനന്ദയോടൊപ്പം ഉണ്ടായിരുന്നത് താന്‍തന്നെയായിരുന്നുവെന്ന് ചലച്ചിത്ര നടി രഞ്ജിത സമ്മതിച്ചു.

അതേസമയം താന്‍ നിത്യാനന്ദയുടെശിഷ്യമാത്രമാണെന്നും അനാരോഗ്യംമൂലം കഷ്ടപ്പെട്ട നിത്യാനന്ദയെ സഹായിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും രഞ്ജിത പറഞ്ഞു.

വിവാദ വീഡിയോ ദൃശ്യങ്ങളില്‍ കണ്ട വ്യക്തി താനായിരുന്നുവെന്ന് നിത്യാനന്ദ ശനിയാഴ്ച വെളിപ്പെടുത്തിയതിനു തൊട്ടുപിറകെയാണ് രഞ്ജിതയും ന്യായീകരണവുമായെത്തിയത്. എന്നാല്‍ നേരത്തേ തമിഴ് മാഗസിനായ കുമുദത്തിന് നല്‍കിയ അഭിമുഖത്തില്‍ വീഡിയോ മോര്‍ഫ് ചെയ്തതാണെന്നായിരുന്നു രഞ്ജിത വാദിച്ചത്. നിത്യാനന്ദ കാര്യങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയതോടെ നടിയും ചുവടു മാറ്റുകയാണ്.

തനിക്ക് ചെറുപ്പം മുതലുണ്ടായിരുന്ന ശ്വസന സംബന്ധമായ പ്രശ്‌നം ഒറ്റ ദിവസംകൊണ്ട് നിത്യാനന്ദ പരിഹരിച്ചുതന്നുലെന്നും അതിനുശേഷമാണ് അദ്ദേഹത്തോട് കൂടുതല്‍ ആരാധന തോന്നിയതെന്നും നടി പറയുന്നു.

പിന്നീട് നിത്യാനന്ദയുടെ ശിഷ്യയായി മാറിയ അവര്‍ രോഗം ഭേദപ്പെടുത്തിയതിന് നന്ദിസൂചകമായി നിത്യാനന്ദയെ പരിചരിയ്ക്കുക പതിവായിരുന്നുവത്രേ. അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ ചെന്ന് പരിചരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നുവെന്ന് രഞ്ജിത പറയുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് വീഡിയോ ദൃശ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുംവിധം ചിത്രീകരിച്ചതെന്നും രഞ്ജിത പറഞ്ഞു.

നിത്യാനന്ദയും താനും തമ്മിലുള്ള അടുപ്പത്തിന്റെ സത്യാവസ്ഥ ആശ്രമവാസികള്‍ക്ക് അറിയാവുന്നതാണെന്ന് പറഞ്ഞ രഞ്ജിത, സ്വാമിയുടെ ശിഷ്യന്‍ ലെനിന്‍ ശത്രുതമൂലം വീഡിയോ ദൃശ്യങ്ങള്‍ കരുവാക്കി നിത്യാനന്ദയുടെ നേരേ തിരിയുകയായിരുന്നുവെന്നും വ്യക്തമാക്കി.

താന്‍ രോഗബാധിതനായി കിടന്നപ്പോള്‍ രഞ്ജിത തന്നെ പരിചരിച്ചുവെന്ന് നിത്യാനന്ദ ശനിയാഴ്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam