»   » പ്രിയങ്കയെ പ്രേമിക്കാന്‍ ഇംത്യാസിന് നാണം

പ്രിയങ്കയെ പ്രേമിക്കാന്‍ ഇംത്യാസിന് നാണം

Posted By:
Subscribe to Filmibeat Malayalam
Priyanaka And Imtias Ali
സിനിമയില്‍ ആടിപ്പാടില്ലെന്നും ചുംബിക്കില്ലെന്നും തുണികുറയ്ക്കില്ലെന്നുമൊക്കെ പറഞ്ഞവര്‍ എത്രകാലം പിടിച്ചുനിന്നിട്ടുണ്ട്. തെന്നിന്ത്യയില്‍ത്തന്നെ ഇങ്ങനെ പറഞ്ഞവരൊക്കെ പിന്നെ വാക്കുമാറ്റയിട്ടുണ്ട്. അപ്പോള്‍ ബോളിവുഡിന്റെ കാര്യമോ?

ബോളിവുഡില്‍ നായികയെ കാസ്റ്റ് ചെയ്യുന്നത് തന്നെ നാലോ അഞ്ചോ പാട്ടുസീനുകള്‍ക്ക് വേണ്ടിയാണ്. അപ്പോള്‍ നായക സ്ഥാനത്ത് അഭിനയിക്കാനെത്തുന്നവര്‍ പാടില്ലെന്നും ആടില്ലെന്നും പ്രണയിക്കില്ലെന്നുമൊക്കെ പറഞ്ഞാല്‍. അതെ അങ്ങനെ പറഞ്ഞു കളഞ്ഞു. പക്ഷേ പറഞ്ഞത് ഒരു നടിയല്ല, ഒരു സംവിധായകന്‍.

ആരെ പ്രണയിക്കാന്‍ കഴിയില്ലെന്നാണ് ഈ കക്ഷി പറഞ്ഞതെന്നറിയേണ്ടേ സാക്ഷാല്‍ പ്രിയങ്കാ ചോപ്രയെ. കേട്ടാല്‍ മൂക്കത്ത് വിരല്‍വച്ചുപോകുന്ന ഈ കാര്യം പറഞ്ഞത് മറ്റാരുമല്ല ഇംത്യാസ് അലി. ബോളിവുഡിലെ അറിയപ്പെടുന്ന യുവസംവിധായകനാണ് ഇംത്യാസ്.

ഏക് ഭട്ടാ സാട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ക്ഷണിച്ചതാണ് ഇംത്യാസിനെ. ചിത്രത്തിലെ നായിക പ്രിയങ്കയാണ്. ഏഴ് പുരുഷന്മാരുടെ കാമുകിയായാണ് പ്രിയങ്ക അഭിനയിക്കുന്നത്.

ഈ ഏഴ് കാമുകന്‍മാരില്‍ ഒരാളായിട്ടാണ് ഇംത്യാസ് അഭിനയിക്കേണ്ടത്. നസ്‌റുദ്ദീന്‍ ഷാ, ജോണ്‍ എബ്രഹാം, മോഹന്‍ലാല്‍ തുടങ്ങിയവരാണ് മറ്റ് കാമുകന്മാര്‍. ഇംത്യാസ് ചെയ്യുന്നത് ഒരു കവിയുടെ വേഷമാണ്. തന്റെ കവിതകള്‍ കൊണ്ട് പ്രിയങ്ക ചെയ്യുന്ന കഥാപത്രത്തെ പ്രണയപരവശനാക്കുന്നയാളാണ് ഈ കവി.

എന്നാല്‍ ചിത്രീകരണമൊക്കെ ഏതാണ്ട് തുടങ്ങിയശേഷമാണ് തനിക്ക് ചിത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം ആടിപ്പാടേണ്ടിവരുമെന്നകാര്യം ഇംത്യാസ് അറിയുന്നത്. പൊതുവേ അടങ്ങിഒതുങ്ങിക്കഴിയുന്ന ഇംത്യാസിന് ഇത് ചിന്തിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു.

ആടിപ്പാടാന്‍ വയ്യെന്നും പറഞ്ഞ് ഉടന്‍തന്നെ ഇംത്യാസ് റോള്‍ ഇട്ടെറിഞ്ഞ് സ്ഥലം വിട്ടു. ബോളിവുഡാകെ ഇപ്പോള്‍ ഇംത്യാസിനെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്രയും നല്ലൊരു ചാന്‍സ് കിട്ടിയിട്ട് കളഞ്ഞുകുളിച്ചില്ലേയെന്നാണ് ഇത് കേള്‍ക്കുന്നവരെല്ലാം പറയുന്നത്.

ജബ് വി മെറ്റ്, ലവ് ആജ്കല്‍, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഇംത്യാസ് തെല്ലും തൊലിക്കട്ടിയില്ലാത്ത ഒരാളാണെന്ന കാര്യം ബോളിവുഡ് വളരെ അത്ഭുതത്തോടെയാണ് കേട്ടത്. എന്തായാലും സംവിധായകപ്പണി അറിയാവുന്നതിനാല്‍ പ്രണയിക്കാന്‍ വയ്യെന്നതിന്റെ പേരില്‍ ഇംത്യാസ് വീട്ടിലിരിക്കേണ്ടിവരികയൊന്നുമില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam