»   » ദബാങ് കാണാന്‍ ഷാഹുലും പ്രിയങ്കയും ഒന്നിച്ച്

ദബാങ് കാണാന്‍ ഷാഹുലും പ്രിയങ്കയും ഒന്നിച്ച്

Posted By:
Subscribe to Filmibeat Malayalam
Shahid and Priyanka
ഇപ്പോള്‍ ബോളിവുഡിലെ നോട്ടപ്പുള്ളികളായ ജോഡികളാണ് പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും. എവിടെയും എപ്പോഴും ഇവരെ ഒരുമിച്ചുകാണാമെന്നും രണ്ടുപേരും കൊണ്ടുപിടിച്ച പ്രണയത്തിലാണെന്നുമൊക്കെയാണ് ഗോസിപ്പുകാര്‍ പറയുന്നത്.

ഇവരെ കുറ്റം പറയാനും പറ്റില്ല കാരണം പലേടത്തും രണ്ടുപേരും ഒരുമിച്ചെത്തുന്നത് പതിവായിരിക്കുകയാണ്. ഹോട്ടല്‍, എയര്‍പോര്‍ട്ട്, എന്നുവേണ്ട ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ച് സിനിമകാണലും തുടങ്ങിയിരിക്കുന്നു.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ദബാങ് കാണാന്‍ വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ചെത്തിയത്. അതും അര്‍്ധരാത്രിയിലെ ഷോയ്ക്ക്. സിനിമ കഴിഞ്ഞ് വരുമ്പോള്‍ പുറത്തെ പാപ്പരാസിപ്പട കണ്ട് രണ്ടുപേരും ഒന്നും സംഭവിക്കാത്തപോലെ രണ്ടുവഴിയ്ക്കാണത്രേ ഇറങ്ങിവന്നത്.

പ്രിയങ്ക ധൈര്യത്തോടെ മാധ്യമപ്രവര്‍ത്തകരോട് ചിത്രത്തെക്കുറിച്ച് അഭിപ്രായവും പറഞ്ഞു. ദബാങ് നല്ലചിത്രമാണെന്നും ഇഷ്ടമായെന്നുമായിരുന്നുവത്രേ പ്രിയങ്കയുടെ പ്രതികരണം.

ഇത്രയൊക്കെയാകാമെങ്കില്‍ പ്രണയമാണെന്ന് എന്തുകൊണ്ട രണ്ടുപേര്‍ക്കും തുറന്നുപറഞ്ഞുകൂടായെന്നാണ് ബോളിവുഡിന്റെ ചോദ്യം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam