»   » അസിന്‍ വെറും പശു!!

അസിന്‍ വെറും പശു!!

Posted By:
Subscribe to Filmibeat Malayalam
Sunaina
തമിഴിലെ നവാഗത സംവിധായകരില്‍ പ്രമുഖനായ പാണ്ഡ്യരാജിന്റെ വംശം റിലീസിനൊരുങ്ങുകയാണ്. സുനൈനയും അരുള്‍നിധിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ അസിന്‍ എന്നൊരു താരവും അഭിനയിക്കുന്നുണ്ടത്രേ.

ഇതിലെന്താ വാര്‍ത്തയെന്നല്ലേ? സിനിമയിലെ താരം നമ്മുടെ നടി അസിനൊന്നുമല്ല, സുനൈന അവതരിപ്പിയ്ക്കുന്ന നായികാകഥാപാത്രത്തിന്റെ ഓമനയായപശുവിനാണ് അസിന്‍ എന്നൊരു പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ഈ പശു മോശമില്ലാത്ത റോള്‍ കൈകാര്യം ചെയ്യന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

പശുവിന് നടി അസിന്റെ പേര് നല്‍കിയത് മനപൂര്‍വമല്ലേയെന്ന് പലരും ചോദിയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ പശങ്കയിലൂടെ നിരൂപക ശ്രദ്ധ നേടിയെടുത്ത സംവിധായകന്‍ പാണ്ഡ്യരാജ് ഇതിന് കൃത്യമായി മറുപടി പറയുന്നുണ്ട്.

എനിയ്ക്കാരെയും വേദനിപ്പിയ്ക്കാന്‍ ഉദ്ദേശമില്ല, അസിന്‍ തമിഴിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ്. ലേശം തമാശയ്ക്ക് വേണ്ടിയൊപ്പിയ്ക്കാനാണ് പശുവിന് അസിന്റെ പേരിട്ടത് ചിത്രത്തിലെ നായകനും നായികയ്ക്കുമിടയിലെ സന്ദേശവാഹകനാണ് ഈ പശുവെന്നും സംവിധായകന്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos