»   » ജഗതിക്ക് പകരം സലീം;പ്രതിഫലം കൂടുതല്‍

ജഗതിക്ക് പകരം സലീം;പ്രതിഫലം കൂടുതല്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ ഉടനെയൊന്നും അഭിനയരംഗത്തേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായതോടെ അദ്ദേഹത്തിന് പകരം ആരെ അഭിനയിപ്പിയ്ക്കുമെന്ന അന്വേഷണത്തിലാണ് സിനിമാക്കാര്‍.

ജഗതിയുടെ പകരക്കാരനായി സലിംകുമാറിനെ കൊണ്ടുവരാനാണ് മിക്ക സംവിധായകരും നിര്‍മാതാക്കളും ആലോചിയ്ക്കുന്നതത്രേ. എന്നാല്‍ ജഗതിയുടെ റോളിലേക്ക് തന്നെ ക്ഷണിയ്ക്കുന്നവരോട് കനത്ത പ്രതിഫലമാണ് സലിംകുമാര്‍ ആവശ്യപ്പെടുന്നതെന്നാണ് അണിയറ സംസാരം.

സലിം ആവശ്യപ്പെടുന്നത്ര പ്രതിഫലം ജഗതി പോലും വാങ്ങിയിരുന്നില്ലെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ വന്‍ പ്രതിഫലം നല്‍കി സലിമിനെ അഭിനയിപ്പിയ്‌ക്കേണ്ടെന്നാണ് മിക്ക നിര്‍മ്മാതാക്കളുടേയും തീരുമാനം.

ജഗതിയെ മുന്നില്‍ക്കണ്ടൊരുക്കിയ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാന്‍ കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നീ നടന്മാരെ സമീപിയ്ക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. സലിം ഡിമാന്റ് ചെയ്തിന്റെ പകുതി പ്രതിഫലത്തിന് അഭിനയിക്കാമെന്ന് സുരാജ് സമ്മതം മൂളിയതായും അറിയുന്നു.

English summary
It is a bare fact that there is no replacement for Jagathy Sreekumar in Mollywood. However, for filmmakers, finding a somewhat-apt replacement for the veteran comedian is the inevitability of the hour!,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam