»   » നയന്‍സും പ്രഭുവും ഒന്നിച്ച് വിരുന്നിനെത്തി

നയന്‍സും പ്രഭുവും ഒന്നിച്ച് വിരുന്നിനെത്തി

Posted By:
Subscribe to Filmibeat Malayalam
Nayantara with Prabhudeva
കാമുകനും കാമുകിയുമായിരിയ്ക്കുന്നവര്‍ പരസ്യമായി പൊതുവേദികളിലും ചടങ്ങുകളിലും പങ്കെടുക്കുകയെന്നത് ബോളിവുഡില്‍ ഒരു പുതിയ കാര്യമല്ല. എന്നാല്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ലെന്ന് പറയാം.

എന്നാല്‍ ഈ പതിവ് തെറ്റിയ്ക്കുകയാണ് നയന്‍താരയും പ്രഭുദേവയും. ഇതേവരെ ഇവര്‍ ചലച്ചിത്രസംബന്ധമായ ചടങ്ങുകള്‍ക്കുമാത്രമാണ് പരസ്യമായി ഒന്നിച്ചെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു വിവാഹച്ചടങ്ങിന് രണ്ടുപേരും ഒരുമിച്ചുവന്നിരിക്കുന്നു.

സംവിധായകന്‍ സിദ്ദിഖിന്റെ മകളുടെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരേകാറിലാണത്രേ ഇവര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കാന്‍ വന്നത്. ചടങ്ങില്‍ കുറച്ചുസമയംചെലവിട്ട്് ഇവര്‍ തിരിച്ചുപോവുകയും ചെയ്തു.

നയന്‍താരയും പ്രഭുദേവയും തമ്മില്‍ അടുപ്പത്തിലാണെന്നുള്ളകാര്യം തെന്നിന്ത്യയില്‍ അങ്ങാടിപ്പാട്ടാണ്. എന്തായാലും ഇവരുടെ ഈ ഒരുമിച്ചുള്ള പ്രത്യക്ഷപ്പെടല്‍ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ചൂടുപകരുകതന്നെചെയ്യും.

പ്രഭുവും നയനും ചേര്‍ന്ന് മലേഷ്യയില്‍ നൃത്തവിദ്യാലയം ആരംഭിച്ചതായും വിദേശരാജ്യങ്ങളില്‍ ഒന്നിച്ച് താമസിച്ചതായും തെന്നിന്ത്യന്‍മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിലകൂടിയ ആഭരണങ്ങളും ഫഌറ്റും പ്രഭുദേവ നയന്‍താരയ്ക്ക് സമ്മാനിച്ചതായും കഥകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം യഥാര്‍ത്ഥ സൗഹൃദം മാത്രമാണ് ഇവര്‍ തമ്മിലുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്നാല്‍ വെറും സൗഹൃദം മാത്രമാണെങ്കില്‍ നയന്‍സിങ്ങനെ എത്രേപേരുടെ പേരുകള്‍ കയ്യില്‍ പച്ചകുത്തുമെന്ന് ചോദിക്കുന്നവരും കുറവല്ല,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam