»   » ചുംബനത്തില്‍ വലിയ കാര്യമൊന്നുമില്ല: രമ്യ

ചുംബനത്തില്‍ വലിയ കാര്യമൊന്നുമില്ല: രമ്യ

Posted By:
Subscribe to Filmibeat Malayalam
Chappa Kurishu
പതിവ് ശൈലികളില്‍ നിന്ന് വേറിട്ട് നിന്നെങ്കിലും ചാപ്പാ കുരിശ് എന്ന ചിത്രത്തിന് പ്രേക്ഷകരുടെ അര്‍ഹമായ ശ്രദ്ധ കിട്ടിയോയെന്ന കാര്യം സംശയമാണ്. അതേസമയം ചിത്രത്തിലെ നായികമാരിലൊരാളായ രമ്യയ്ക്ക് അര്‍ഹിച്ചതിലധികം ശ്രദ്ധ നേടാന്‍ കഴിഞ്ഞു. വേറൊന്നുമല്ല, ചാപ്പ കുരിശിലെ ഒരു ചൂടന്‍ ചുംബനരംഗമാണ് രമ്യയ്ക്ക് ഹൈ പബ്ലിസിറ്റി നേടിക്കൊടുത്തത്.

മോളിവുഡിലെ ആദ്യ അധരചുംബനമെന്ന പ്രചാരണം വന്നതോടെ നാട്ടുകാര്‍ തിയറ്ററില്‍ പോയി സിനിമ കാണാതെ തന്നെ യൂട്യൂബിലൂടെയും മറ്റും ആവര്‍ത്തിച്ച് ചുംബനരംഗം കണ്ട് നിര്‍വൃതി അടയുകയും ചെയ്തു. എന്നാലിപ്പോള്‍ ഫഹദ് ഫാസിലുമൊത്തുള്ള ചുംബനരംഗങ്ങള്‍ക്ക് ജനം വലിയ പ്രാധാന്യം കൊടുക്കുന്നത് നടിയെ ശുണ്ഠി പിടിപ്പിച്ചിരിയ്ക്കുകയാണ്.

അടുത്തിടെ വന്ന ഒരു അഭിമുഖത്തില്‍ ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ടെന്നായിരുന്നു രമ്യയുടെ കമന്റ്. ഇതിന്മേലുള്ള ചര്‍ച്ച അവസാനിപ്പിയ്ക്കാന്‍ സമയമായെന്നും യുവതാരം പറഞ്ഞു. ചാപ്പ കുരിശിന്റെ തിരക്കഥ ആവശ്യപ്പെടുന്നതായിരുന്നു ആ ചുംബനരംഗങ്ങള്‍. തിരക്കഥയ്ക്ക് അനിവാര്യമാണെങ്കില്‍ ഭാവിയിലും ഇത്തരം ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയ്ക്കില്ല. ചാപ്പാ കുരിശ് ഷൂട്ട് ചെയ്യുമ്പോള്‍ ചുംബനരംഗങ്ങള്‍ സെന്‍സേഷലാക്കില്ലെന്ന് സംവിധായകന്‍ സമീര്‍ താഹിര്‍ ഉറപ്പുതന്നിരുന്നുവെന്നും നടി വെളിപ്പെടുത്തി.

തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി ഒട്ടേറെ ഓഫറുകള്‍ നടിയെ തേടിയെത്തുന്നുണ്ട്. എങ്കിലും കരയില്‍ സൂക്ഷിച്ച് ചുവടുകള്‍ മുന്നോട്ടുവച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് രമ്യ.

English summary
Malayalam cine actress Remya Nambeesan is growing frustrated over all the hubbubs surrounding the scene where she and Fahad Fasil acted out a sensational lip lock scene. The actress in an interview said that it is high time that people get over such trivial matters and start seeing everything in the right manner

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam