»   » ഷക്കീല ബിയറടി വിവാദത്തില്‍

ഷക്കീല ബിയറടി വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
Shakeela
ഇക്കിളിപ്പടങ്ങളിലെ താരറാണിയായി ഒരുകാലത്ത് വാണരുളിയ ഷക്കീലയെ ചുറ്റിപ്പറ്റി പുതിയൊരു വിവാദം കൊഴുക്കുന്നു. സിനിമാഷൂട്ടിങിനിടെയുള്ള ദിവസങ്ങളില്‍ നടി കെയ്‌സുകണക്കിന് ടിന്‍ ബിയര്‍ ആവശ്യപ്പെട്ടുവെന്ന സംവിധായകന്‍ ആരോപണമാണ് നടിയ്‌ക്കെതിരെ ഉയരുന്നത്. ഷക്കീല ടൈറ്റില്‍ വേഷത്തിലെത്തുന്ന ആസാമിയുടെ സംവിധായകന്‍ അണ്ടാല്‍ രമേഷാണ് ഇങ്ങനെയൊരു ആക്ഷേപം ഉന്നയിച്ചിരിയ്ക്കുന്നത്.
ആസാമിയില്‍ 'ബീര്‍ സാമിയാര്‍' എന്ന വ്യാജ സ്വാമിനിയുടെ വേഷമാണ് ഷക്കീലയുടേത്. തന്റെ കഥാപാത്രവുമായി ഇഴുകിച്ചേരാനാണ് ഷക്കീല ഷൂട്ടിങ് ദിനങ്ങളില്‍ കെയ്‌സ് കണക്കിന് ടിന്‍ ബിയര്‍ ആവശ്യപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നത്.

എന്നാല്‍ ആരോപണം നിഷേധിയ്ക്കുന്ന ഗ്ലാമര്‍ താരം ഇതൊരു പ്രചാരണ തന്ത്രമാണെന്നാണ് വാദിയ്ക്കുന്നത്. തനിയ്ക്ക് ബിയറിന്റെ രുചി ഇഷ്ടമല്ലെന്നും കിന്നാരത്തുമ്പി താരം പറയുന്നു

ബിയറടി വിവാദത്തിലൊന്നും കുലുങ്ങാത ആസാമി തിയറ്ററുകളിലെത്തുന്നതും കാത്തിരിയ്ക്കുകയാണ് ഷക്കീല. ഗ്ലാമര്‍ മാത്രമല്ല അഭിനയും തനിയ്ക്കറിയാവുന്ന പണിയാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് നടിയുടെ ലക്ഷ്യം. ആസാമിയില്‍ അഭിനയിക്കുന്നതിന് ഷക്കീല കാര്യമായി തന്നെ മെനക്കെട്ടിരുന്നു. 122 കിലോയിലെത്തിയ ഭീമന്‍ ശരീരം പട്ടിണി കിടന്ന് 85 കിലോ ആയി കുറച്ചതിന് ശേഷമാണ് ആസാമിയുടെ സെറ്റില്‍ ഷക്കീലയെത്തിയത്.

English summary
Shakeela is back in action in Tamil and Telugu films. Shakeela’s latest flick Aasami, where she plays a fake God-woman called Beer Samiyar, is expected to hit cinema halls soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam