നിര്‍മ്മാതാവിനെ പറ്റിയ്ക്കുന്ന ആര്‍ട് ഡയറക്ടര്‍

എന്നാല്‍ സിനിമയിയ്ക്കുള്ളിലെ കളികള്‍ നന്നായറിയാവുന്ന പലരും നിര്‍മ്മാതാക്കളെ പറ്റിച്ച് പണം തട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ നിര്‍മ്മാണ ചെലവുയര്‍ത്തി പ്രൊഡ്യൂസറുടെ പോക്കറ്റ് കാലിയാക്കുന്ന ചില ആര്‍ട്ട് ഡയറക്ടര്‍മാരും രംഗത്തിറങ്ങിയിട്ടുണ്ടത്രേ. ഒരു സിനിമാ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരക്കാര്‍ ആദ്യം സംവിധായകനെ പാട്ടിലാക്കും. തന്റെ കള്ളക്കളിയ്ക്ക് കൂട്ടുനില്‍ക്കുന്നവനാണ് സംവിധായകന്‍ എന്ന് കണ്ടാല്‍ പിന്നെ ആര്‍ട്ട് ഡയറക്ടര്‍ പതിയെ പദ്ധതികള്‍ തയ്യാറാക്കി തുടങ്ങും.
സെറ്റിടലിനായി വന്‍ തുക ചെലവായെന്ന് ആര്‍ട് ഡയറക്ടര്‍ നിര്‍മ്മാതാവിനെ ധരിപ്പിയ്ക്കും. സംവിധായകനും ഇത് ആവര്‍ത്തിയ്ക്കുന്നതോടെ പാവം നിര്‍മ്മാതാവ് ഇവരുടെ വാക്ക് വിശ്വസിയ്ക്കും.
സിനിമ മേഖലയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്തയാളാണ് നിര്‍മ്മാതാവെങ്കില്‍ തട്ടിപ്പിന്റെ ആഴവും കൂടും. ഇത്തരത്തിലുള്ള ഒട്ടേറെ ആര്‍ട്ട് ഡയറക്ടര്‍മാര്‍ മലയാള സിനിമയിലുണ്ടെന്നതിന് അടിവരയിടുന്നതാണ് വെനീസിലെ വ്യാപാരിയുടെ പരാജയം
അടുത്ത പേജില്‍


Click it and Unblock the Notifications