»   » രജനിയുടെ മകള്‍ ശൊന്നാല്‍!!

രജനിയുടെ മകള്‍ ശൊന്നാല്‍!!

Posted By:
Subscribe to Filmibeat Malayalam
Jai
പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ. തമിഴകത്തെ നിര്‍മാതാക്കളുടെ കാര്യമങ്ങനെയാണ്‌. നമ്മുടെ മലയാള സിനിമയിലെ പോലെ താരങ്ങള്‍ മൊഴിയുന്നത്‌ വേദവാക്യമായി എടുക്കുന്നവരൊന്നുമല്ല അവിടത്തെ നിര്‍മാതാക്കള്‍. ഒരു കാര്യം പറഞ്ഞിട്ട്‌ ആരെങ്കിലും അനുസരിച്ചില്ലെങ്കില്‍ അവരെയങ്ങ്‌ നിര്‍മാതാക്കള്‍ വീട്ടിലിരുത്തും. വിലക്കാണ്‌ അവരുടെ വജ്രായുധം.

ലിംഗുസ്വാമി ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ കാശ്‌ തിരിച്ചു കൊടുക്കാത്തതിന്‌ നമ്മുടെ നയന്‍സിനെ കോളിവുഡ്‌ നിര്‍മാതാക്കള്‍ ഒന്ന്‌ വിലക്കി നോക്കിയതാണ്‌. അതോടെ നയന താരത്തിന്റെ കാര്യം ഗോപിയായെന്ന്‌ കോടമ്പാക്കം വിധിയെഴുതുകയും ചെയ്‌തു.

എന്നാല്‍ നയന്‍സിന്റെ അടുത്ത്‌ ഈ കളിയൊന്നും ചെലവായില്ല. തമിഴ്‌നാട്‌ മുഖ്യന്‍ സാക്ഷാല്‍ കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ്‌ തയാറായതോടെ നിര്‍മാതാക്കളും പത്തിമടക്കി. സ്റ്റാലിനോട്‌ കളിച്ചാല്‍ പടം പിടിയ്‌ക്കാന്‍ പോയിട്ട്‌ തമിഴ്‌നാട്ടില്‍ നില്‌ക്കാന്‍ പോലും പറ്റില്ലെന്ന്‌ അവര്‍ക്കറിയാം.

ഇപ്പോഴിതാ ഒരിയ്‌ക്കല്‍ കൂടി കൊലകൊമ്പന്‍മാരായ തമിഴകത്തെ നിര്‍മാതാക്കള്‍ കൊമ്പു കുത്തുന്നു. സുബ്രമണ്യപുരത്തിലെ നായകവേഷത്തിലൂടെ തിളങ്ങിയ ജയ്‌യുടെ വിലക്ക്‌ പിന്‍വലിച്ചാണ്‌ നിര്‍മാതാക്കളുടെ സംഘടന തോല്‍വി സമ്മതിച്ചത്‌.

താന്‍ നായകനായി അഭിനയിച്ച്‌ ഷൂട്ടിങ്‌ തീര്‍ന്ന ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമെന്ന ജയ്‌ യുടെ അഭിപ്രായമാണ്‌ സംഘടനയെ ചൊടിപ്പിച്ചത്‌. കാശ്‌ അങ്ങോട്ട്‌ എണ്ണി കൊടുത്ത്‌ അഭിനയിപ്പിച്ചിട്ട്‌ ആ സിനിമ പൊട്ടപ്പടമാണെന്ന്‌ പറയുമ്പോള്‍ ഏതവനാണ്‌ ദേഷ്യം വരാതിരിയ്‌ക്കുക. എന്തായാലും ജയ യ്‌ക്കുള്ള റെഡ്‌ കാര്‍ഡ്‌ വൈകിയില്ല.

എന്നാല്‍ ഇത്തവണ സംഭവം വിലപ്പോയില്ല. സ്‌റ്റൈല്‍ മന്നന്‍ രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്ത ്‌നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലേക്കാണ്‌ ജയ്‌ പുതുതായി കരാര്‍ ചെയ്യപ്പെട്ടിരുന്നത്‌.

അച്ഛന്റെ ശുപാര്‍ശ കത്തുമായി മകള്‍ സൗന്ദര്യ എത്തിയപ്പോള്‍ ജയ്‌ക്കെതിരെയുള്ളി റെഡ്‌ കാര്‍ഡിന്‌ തന്നെ നിര്‍മാതക്കള്‍ റെഡ്‌ കാര്‍ഡ്‌ കൊടുത്തു. രജനിയെ പിണക്കിയാല്‍ കളി മാറുമെന്ന്‌ അവര്‍ക്കറിയാം. എവിടെയായാലും തോല്‍ക്കാന്‍ മാത്രമാണ്‌ ഞങ്ങളുടെ വിധിയെന്ന് ഓര്‍ത്ത് സമാധാനിയ്ക്കുകയാണ് തമിഴകത്തെ നിര്‍മാതാക്കള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam