»   » രജനിയുടെ നായികയാവാന്‍ 'കറുത്ത' ദീപിക

രജനിയുടെ നായികയാവാന്‍ 'കറുത്ത' ദീപിക

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
രജനീകാന്തിന്റെ കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന ദീപിക പദുക്കോണിന് അത്ര വെളുപ്പുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്‌.
രജനിയുടെ നിറത്തിനൊപ്പം എത്തിയ്ക്കാന്‍ വേണ്ടി ദീപികയെ കറുപ്പിക്കാനാണ് സിനിമയുമായി ബന്ധപ്പെട്ടവരുടെ തീരുമാനം.

ഇക്കാര്യം ദീപികയെ അറിയിച്ചപ്പോള്‍ അവര്‍ സമ്മതം മൂളിയതായും ഇവര്‍ പറയുന്നു. പെര്‍ഫോമന്‍സ് ക്യാപ്ചറിംങ് എന്ന പ്രത്യേക തരം സാങ്കേതിക വിദ്യ ഉപയോഗിച്ചാണത്രേ ഇത്തരത്തില്‍ നിറവ്യത്യാസം വരുത്തുന്നത്.

ഇന്ത്യയില്‍ ഈ സാങ്കേതിക വിജ്യ പ്രയോജനപ്പെടുത്തുന്നത് ആദ്യമായാണെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന നിറ വ്യത്യാസം തിരിച്ചറിയാനായി ദീപിക അടുത്തിടെ ചെന്നൈയില്‍ എത്തി ഒരു ടെസ്റ്റിന് വിധേയയായതായും റിപ്പോര്‍ട്ടുണ്ട്.

ദീപിക നായികയായെത്തുന്ന ചിത്രത്തില്‍ മലയാള നടി ശോഭനയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബോളിവുഡ് താരം ജാക്കി ഷെറോഫും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.

English summary
Deepika Padukone is all set to darken her skintone for Rajinikanth's Kochadaiyaan. The actor's complexion is reportedly few shades lighter than the south superstar, reports Subhash K Jha for Mumbai Mirror.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam