»   » കാമുകന്‍ വീണ്ടും മീരയ്ക്കരുകില്‍!!

കാമുകന്‍ വീണ്ടും മീരയ്ക്കരുകില്‍!!

Posted By:
Subscribe to Filmibeat Malayalam
Meera Jasmine celebrates birthday with beau
മീരാ ജാസ്മിനെക്കുറിച്ച് പറഞ്ഞുകേട്ടതൊന്നും ശരിയല്ലേ? പ്രണയം തകര്‍ന്ന നിരാശയിലാണ് മീരയെന്നൊക്കെ പറഞ്ഞു നടന്നവര്‍ ഇനി എന്തായാലും നിരാശപ്പെടേണ്ടി വരും. ഉഗ്രനൊരു പിറന്നാള്‍ സമ്മാനവുമായി കാമുകന്‍ രാജേഷ് മീരയ്ക്കരികില്‍ വീണ്ടുമെത്തിയതോടെ ഇത് സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ക്കാണ് അന്ത്യമാവുന്നത്.

മൈസൂരില്‍ ഷൂട്ടിങ് നടക്കുന്ന 'പാട്ടിന്റെ പാലാഴി' എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന മീരയുടെ പിറന്നാളാഘോഷത്തിലാണ് അകന്നു പോയെന്ന് പരദൂഷണക്കാര്‍ പ്രചരിപ്പിച്ച രാജേഷ് എത്തിയത്. മാന്‍ഡലിന്‍ വിദഗ്ധനായ രാജേഷ് സമ്മാനിച്ച സാരിയണിഞ്ഞെത്തിയ മീര രാജേഷിന് കേക്ക് നല്‍കി പ്രണയമധുരം പങ്കിടാനും മറന്നില്ല.

പാട്ടിന്റെ പാലാഴിയെന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുന്ന മീരയെ ഒരു സര്‍പ്രൈസ് പാര്‍ട്ടി നല്‍കി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അമ്പരിപ്പിയ്ക്കുക തന്നെ ചെയ്തു. സെറ്റിലുണ്ടായിരുന്ന മനോജ് കെ ജയന്‍, രേവതി, രാജീവ് അഞ്ചല്‍ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെുടത്തു.

ഫെബ്രുവരി 15ന് നടന്ന പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ അതിരാവിലെ തന്നെ രാജേഷ് സെറ്റിലെത്തിയിരുന്നു. കേക്കിന്റെ മധുരം ആദ്യം രാജേഷ് തന്നെ മീരയ്ക്ക് നല്‍കി. സെറ്റിലുള്ളവര്‍ കൊണ്ട് വന്ന കേക്കാണ് മീര ആദ്യം മുറിച്ചത്. പിന്നീട് താരം തന്നെ പുതിയൊരു കേക്ക് കൊണ്ടുവന്ന് പിറന്നാള്‍ മധുരം എല്ലാവരുമായി പങ്കിട്ടു.

പിറന്നാള്‍ ആഘോഷവും മധുരം പങ്കിടലുമെല്ലാം പ്രണയം തകര്‍ന്നുവെന്ന് പ്രചരിപ്പിച്ചവരോടുള്ള മീരയുടെ മധുരപ്രതികാരം തന്നെ, അക്കാര്യത്തില്‍ സംശയം വേണ്ട!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam