»   » അസിന്‍ നെയിലിനെ ഒഴിവാക്കുന്നതെന്തിന്?

അസിന്‍ നെയിലിനെ ഒഴിവാക്കുന്നതെന്തിന്?

Posted By:
Subscribe to Filmibeat Malayalam
Asin-Neil
മലയാളി നടി അസിന്‍ തോട്ടുങ്കലും നെയില്‍ നിതിന്‍ മുകേഷും ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരേയും പറ്റി ബോളിവുഡില്‍ ഗോസിപ്പ് പരന്നതോടെ അസിന്‍ പതിയെ നെയിലിനെ ഒഴിവാക്കി തുടങ്ങി.

ഇപ്പോള്‍ നെയിലിനെ കണ്ടാല്‍ അസിന്‍ ഹലോ കൂടി പറയാറില്ലത്രേ. അടുത്തിടെ ഒരു അവാര്‍ഡ് ഫങ്ഷനില്‍ വച്ച് അസിന്‍ നെയിലിനെ കണ്ടുമുട്ടി. ചടങ്ങില്‍ അവാര്‍ഡ് സമ്മാനിയ്ക്കാനെത്തിയതായിരുന്നു ഇരുവരും.

സെലബ്രിറ്റികള്‍ സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് റെഡിയാവാനായി പിറകില്‍ ഒരു മുറിയുണ്ടായിരുന്നു. അസിന്‍ അവിടെയെത്തിയ സമയത്ത് നെയ്ല്‍ മുറിയിലുണ്ടായിരുന്നു. ഇതു കണ്ട നടി നെയ്ല്‍ പോകുന്നതു വരെ മുറിയ്ക്കു പുറത്തു നിന്നു.

നെയ്ല്‍ തന്റെ മുന്നിലൂടെ പോയിട്ടും അസിന്‍ ഒരു ഹായ് പോലും പറഞ്ഞില്ലെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. എന്തായാലും ഗോസിപ്പിനെ പേടിച്ച് നല്ലൊരു സുഹൃത്തിനെ ഉപേക്ഷിയ്ക്കുന്നത് ശരിയാണോ എന്ന് അസിന്‍ ആലോചിയ്ക്കുന്നത് നന്നായിരിക്കും.

English summary
At a recent award function, actress Asin apparently gave the cold-shoulder to actor Neil Nitin Mukesh, inspite of earlier speculation that they were an item. Apparently, Asin refused to interact with the actor and tried her best to avoid him at all cost.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam