»   » മാറിട ശസ്ത്രക്രിയ നടത്തിയിട്ടില്ല: കങ്കണ

മാറിട ശസ്ത്രക്രിയ നടത്തിയിട്ടില്ല: കങ്കണ

Posted By:
Subscribe to Filmibeat Malayalam
Kangna
ശസ്ത്രക്രിയ നടത്തി താന്‍ മാറിട വലിപ്പം വര്‍ദ്ധിപ്പിച്ചുവെന്ന അഭ്യൂഹങ്ങള്‍ ബോളിവുഡ് നടി കങ്കണ റാവത്ത് നിഷേധിയ്ക്കുന്നു.

സ്വന്തം ബ്ലോഗിലൂടെയാണ് കങ്കണ ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ രംഗത്തെത്തിയത്. മാറിടത്തിന്റെ സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയെന്ന റിപ്പോര്‍ട്ട് എന്നെ ഞെട്ടിച്ചിരുന്നു. വാര്‍ത്തയില്‍ ഞാന്‍ പലവിധ കോസ്‌മെറ്റിക് സര്‍ജറികളും ചെയ്തതായി പറയുന്നു. എന്നാല്‍ ഇതുവരെ അങ്ങനെയൊന്നുണ്ടായിട്ടില്ല.

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വരെ ഞാന്‍ ട്രീറ്റ്‌മെന്റ് നടത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുപതുകളില്‍ നില്‍ക്കുന്ന ആരെങ്കിലും ഇത്തരം ശസ്ത്രക്രിയ നടത്തുമോയെന്ന് നടി ചോദിയ്ക്കുന്നു.

അതേ സമയം തന്റെ മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിച്ചുവെന്ന കാര്യം കങ്കണ സമ്മതിയ്ക്കുന്നുമുണ്ട്. തനു വെഡ്‌സ് മനു എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ കൊഴുപ്പേറിയ ഉത്തരേന്ത്യന്‍ ഭക്ഷണം കഴിച്ചതാണ് തടി കൂടാന്‍ കാരണമായി നടി പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam