»   » സല്ലുവിന്റെ വീട്ടില്‍ കത്രീനയുടെ പിറന്നാളാഘോഷം!

സല്ലുവിന്റെ വീട്ടില്‍ കത്രീനയുടെ പിറന്നാളാഘോഷം!

Posted By:
Subscribe to Filmibeat Malayalam
Katrina and Slaman
പിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ കൂട്ടിമുട്ടിയാലും അറിയാത്ത ഭാവത്തില്‍ നടന്നുപോവുക, പൊതുവേ പ്രണയത്തിന്റെ ഒരു സ്വഭാവം അതാണ്. ബോളിവുഡിലാണെങ്കില്‍ പലരും ഈ വഴിയ്ക്കാണ്, പ്രണയിച്ച് നടന്ന കാലത്തെ പരിചയമൊന്നും പിന്നെ പിരിഞ്ഞുകഴിഞ്ഞാലുണ്ടാകില്ല.

ഇത്തരത്തില്‍ പലരെയും നമുക്കറിയാം. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്നതാണെങ്കിലും സല്‍മാന്‍ ഖാനും സാക്ഷാല്‍ ഐശ്വര്യ റായിയും ഇപ്പോഴും പരസ്പരം നോക്കുകപോലുമില്ല.

എന്നാല്‍ ഐശ്വര്യയ്ക്ക് ശേഷം സല്ലുവിന്റെ കാമുകീപദവി അലങ്കരിച്ച കത്രീന കെയ്ഫ് ഇക്കാര്യത്തിലൊക്കെ വളരെ ഫോര്‍വേര്‍ഡാണ്. അകന്നതിന് ശേഷം കുറച്ചുകാലമായി രണ്ടുപേരും നല്ല രസത്തിലായിരുന്നില്ലെങ്കിലും ഇത്തവണ കത്രീനയുടെ ജന്മദിനത്തോടെ കാര്യങ്ങളെല്ലാം ഭംഗിയായി.

ഇപ്പോള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. മാത്രവുമല്ല ഒരു പകല്‍ മുഴുവന്‍ കത്രീന ജന്മദിനപ്പാര്‍ട്ടിയുടെ പേരില്‍ സല്ലുവിന്റെ വീട്ടില്‍ ചെലവഴിയ്ക്കുകയും ചെയ്തു.

ജൂലൈ പതിനഞ്ചിന് വീടിനടത്തുള്ള ഒരു ചൈനീസ് റസ്റ്റോറന്റില്‍ സുഹൃത്തുക്കളായ അര്‍ജുന്‍ കപൂര്‍, അയാന്‍ മുഖര്‍ജി, കബീര്‍ ഖാന്‍, സല്‍മാന്റെ സഹോദരി അല്‍വിര അഗ്നിഹോത്രി എന്നിവര്‍ക്കെല്ലാം കത്രീന വിരുന്ന് നല്‍കി. അടുത്ത ദിവസം അതായത് ജന്മദിനമായ ജൂലൈ 16ന് പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിലായിരുന്നു കത്രീനയെന്നാണ് പറഞ്ഞുകേട്ടിരുന്നത്.

എന്നാല്‍ സംഭവം അങ്ങനെയല്ലത്രേ, കത്രീന നേരെ സല്‍മാന്റെ വീട്ടിലേയ്ക്കാണത്രേ അന്ന് പോയത്. അവിടെ വച്ചാണത്രേ ഉച്ചഭക്ഷണം കഴിച്ചതും. ഖീമ പാവ്, രാജ്മ ചാവല്‍ തുടങ്ങി വിശിഷ്ട വിഭവങ്ങളുള്‍പ്പെട്ട ഉച്ചഭക്ഷണമായിരുന്നുവത്രേ സല്ലുവിന്റെ വീട്ടില്‍ കത്രീനയ്ക്കായി ഒരുക്കിയത്.

തന്റെ ഡയറ്റിങിനെക്കുറിച്ച് പോലും ചിന്തിയ്ക്കാതെ കത്രീന എല്ലാം നന്നായി ആസ്വദിച്ചുകഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് വൈകുന്നേരം പേഴ്‌സണല്‍ അസിസ്റ്റന്റായ സന്ധ്യയ്ക്കും കൂട്ടര്‍ക്കുമൊപ്പമായിരുന്നുവത്രേ കത്രീനയുടെ ആഘോഷം.

English summary
On July 16(her birthday) Katrina Kaif spent a part of her day promoting ZNMD as is reported in the media. But what no one knows is that she then drove to Salman's house(Galaxy Apartments, Bandstand) for a special birthday lunch

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam