»   » മൂന്ന്‌ ഹൊറര്‍ സിനിമകളില്‍ പൃഥ്വി നായകന്‍

മൂന്ന്‌ ഹൊറര്‍ സിനിമകളില്‍ പൃഥ്വി നായകന്‍

Subscribe to Filmibeat Malayalam
PrithviRaj
മണിരത്‌നത്തിന്റെയും ജോഷിയുടെയും ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കുന്ന പൃഥ്വി ഇപ്പോള്‍ ഒരു ഹൊറര്‍ മൂഡിലാണോ? താരത്തിന്റെ ചില ഭാവി പ്രൊജക്ടുകളാണ്‌ ഇത്തരമൊരു സംശയമുണ്ടാക്കുന്നത്‌.

മലയാളത്തിലെ മൂന്ന്‌ പ്രമുഖരായ സംവിധായകര്‍ പൃഥ്വിയെ നായകനാക്കി സിനിമകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ മൂന്ന്‌ സിനിമകളിലും പൃഥ്വി നായകനാണെന്ന്‌ മാത്രമല്ല ഇത് മൂന്നും ഹൊറര്‍ സബജക്ടാണത്രേ കൈകാര്യം ചെയ്യുന്നത്‌.

കുക്കു സുരേന്ദ്രന്‍, മേജര്‍ രവി പിന്നെ നമ്മുടെ വിനയനും ചേര്‍ന്നാണ്‌ പൃഥ്വിയുടെ പ്രേത സിനിമകളുമായി പ്രേക്ഷകരെ പേടിപ്പിയ്‌ക്കാനിറങ്ങുന്നത്‌.

പട്ടാള സിനിമകള്‍ ചെയ്‌ത്‌ ചില നിര്‍മാതാക്കളെ ഒരുവഴിയ്‌ക്കാക്കിയെന്ന്‌ ചീത്തപ്പേരുള്ള മേജര്‍ രവി പൃഥ്വിയെ നായകനാക്കി മാടന്‍ കൊല്ലിയെന്നൊരു സിനിമയാണ്‌ പ്ലാന്‍ ചെയ്‌തിരിയ്‌ക്കുന്നത്‌. ഒരു കിടിലന്‍ ഭീകര ചിത്രമായിരിക്കും ഇതെന്ന്‌ മേജര്‍ പറയുന്നു. കശ്‌മീരിലെ ഭീകരരുടെ ഭീകരത കണ്ട്‌ പേടിച്ച പ്രേക്ഷകര്‍ ഇനി പ്രേതങ്ങളുടെ ഭീകരത കണ്ട്‌ കിടുങ്ങുമെന്ന്‌ ചുരുക്കം.

വെള്ള വസ്‌ത്രങ്ങള്‍ ധരിയ്‌ക്കാത്തവരുടെ സിനിമയൊക്കെ എന്ന്‌ വിശ്വസിപ്പിച്ചാണ്‌ സംവിധായകന്‍ കുക്കു സുരേന്ദ്രന്‍ പൃഥ്വിയുടെ ഡേറ്റ്‌ ഒപ്പിച്ചിരിയ്‌ക്കുന്നത്‌. പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമയുള്ള ഹൊറര്‍ സിനിമയായിരിക്കും ഇതെന്ന്‌  സിനിമയുടെ തിരക്കഥയൊരുക്കുന്ന ബാലചന്ദ്രന്‍ പറയുന്നു. മോഹന്‍ലാല്‍ സിനിമയായ അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ ബാലചന്ദ്രന്‍ പുതിയ പൃഥ്വി സിനിമയുടെ ജോലികള്‍ ആരംഭിയ്‌ക്കും.

ഏറ്റവുമവസാനമായി നമ്മുടെ വിനയനും പൃഥ്വിയുടെ ഹൊററുമായി രംഗത്തെത്തുമെന്നാണ്‌ കേള്‍ക്കുന്നത്‌. അണികള്‍ സമരവും ഉപരോധവുമൊക്കെയായി നടക്കുന്നുണ്ടെങ്കിലും വിനയന്‍ ചേട്ടന്‍ ഇടക്കാലത്ത്‌ തമിഴില്‍ ഒരുകൈ നോക്കിയിരുന്നു. കൊച്ചു കുട്ടിയായി സെറ്റുകളില്‍ ഓടിച്ചാടി നടന്നിരുന്ന സനൂഷയെ കുട്ടിയുടുപ്പ്‌ ഇടുവിച്ച് വെള്ളച്ചാട്ടത്തിലും ഒക്കെ നിര്‍ത്തിയെടുത്ത 'നാളൈ നമ്മതൈ' പക്ഷേ ഒരു ഭീകര പരാജയം തന്നെയാണ്‌ നേരിട്ടത്‌. മലയാളത്തിന്‌ പിന്നാലെ കോളിവുഡിലും സമരവും അലമ്പുകളൊന്നും ഉണ്ടാകേണ്ടയെന്ന്‌ കരുതി പ്രേക്ഷകര്‍ തന്നെ സഹകരിച്ച്‌ പടം പൊട്ടിച്ചതാണെന്നും കേള്‍ക്കുന്നു.

എന്തായാലും പൃഥി വിനയന്റെ ഹൊററിലും അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ്‌ കുക്കു സുരേന്ദ്രന്‍ തന്റെ സിനിമയില്‍ നിന്നും പൃഥ്വിയെ മാറ്റി കുഞ്ചാക്കോ ബോബനെ നായകനാക്കിയെന്നും വാര്‍ത്തകളുണ്ട്‌. എന്തായാലും കാത്തിരുന്ന്‌ കാണാം ആരുടെ പൃഥ്വി പ്രേക്ഷകരെ പേടിപ്പിയ്‌ക്കുമെന്ന്‌...

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam