»   » രഞ്ജിത ആത്മകഥയെഴുതുന്നു

രഞ്ജിത ആത്മകഥയെഴുതുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjita
സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം ലൈംഗികവിവാദത്തില്‍ അകപ്പെട്ട ചലച്ചിത്ര താരം രഞ്ജിത ആത്മകഥയെഴുതുന്നു.

ഇതേവരെയുള്ള അഭിനയജീവിതം കൊണ്ട് ലഭിച്ചതിലേറെ (കു)പ്രസിദ്ധിയാണ് സ്വാമിയ്‌ക്കൊപ്പമുള്ള വീഡിയോ ഒന്നുകൊണ്ട് രഞ്ജിതയ്ക്ക് ലഭിച്ചത്. ഈ പ്രസിദ്ധിയെ മുതലാക്കാന്‍ വേണ്ടിത്തന്നെയാണ് ആത്മകഥയെഴുതുകയെന്ന തീരുമാനത്തില്‍ രഞ്ജിതയെത്തിയതെന്നാണ് സൂചന.

ഉടന്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ആത്മകഥയില്‍ സ്വകാര്യജീവിതവും ലൈംഗികവിവാദ വാര്‍ത്തകളുടെ സത്യാവസ്ഥകളും അനാവരണം ചെയ്യുമത്രേ. ഇത് വന്‍ വിലയ്ക്ക് വിറ്റഴിക്കാമെന്ന പ്രതീക്ഷയിലാണ് രഞ്ജിത.

എന്തായാലും താരം ആത്മകഥയെഴുതുന്നുവെന്ന് കേട്ടതോടെ അത് പ്രസിദ്ധീകരിക്കാനായി പ്രസാധകരുടെ വന്‍നിരതന്നെ രഞ്ജിതയെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. വിവാദവും അതിന്റെ പിന്നാലെയുള്ള വാര്‍ത്തകളും കെട്ടടങ്ങും മുമ്പ് രഞ്ജിതയെക്കൊണ്ട് കഥയെഴുതിച്ച് പ്രസിദ്ധീകരിക്കുകയെന്നതാണ് ഇവരില്‍ പലരുടെയും ലക്ഷ്യം.

ചില നിര്‍മ്മാതാക്കളും സംവിധായകരും രഞ്ജിതയെ നായികയാക്കി സിനിമയെടുക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. സ്വാമി സംഭവത്തിലൂടെ രഞ്ജിതയ്ക്ക് ലഭിച്ച പ്രശസ്തി ചലച്ചിത്രകമ്പോളത്തില്‍ വിറ്റഴിച്ച് ലാഭം കൊയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവരും.

ഇതിനോടകം തന്നെ രഞ്ജിതയെ കേന്ദ്രകഥാപാത്രമാക്കി ചില തിരക്കഥകള്‍ അണിയറയില്‍ തയാറായിട്ടുണ്ടെന്നും അറിയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam