»   » വിമലാ രാമനും ബിക്കിനിയിലേക്ക്‌

വിമലാ രാമനും ബിക്കിനിയിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Vimala Raman
ഗ്ലാമറിന്റെ കാര്യത്തില്‍ ബോളിവുഡിനെ വെല്ലുന്ന തെന്നിന്ത്യന്‍ സിനിമയില്‍ ശാലീന വേഷങ്ങളുമായി എത്ര നാള്‍ തുടരാം? നയന്‍സും പ്രിയാമണിയുമൊക്കെ മടി കൂടാതെ തുണിയഴിക്കുമ്പോള്‍ അയല്‍പക്കത്തെ പെണ്‍കൊടിയെന്ന ഇമേജ്‌ അധികം നാള്‍ പിടിച്ചു നിര്‍ത്താന്‍ പറ്റില്ലെന്ന്‌ ഉറപ്പ്‌.

ഇതവസാനമായി മനസ്സിലാക്കിയിരിക്കുന്നത്‌ വിമലാ രാമനാണ്‌. ചുരുങ്ങിയ കാലം കൊണ്ട്‌ മലയാളത്തിലെ എല്ലാ സൂപ്പറുകളുടെയും നായികയായ വിമല തമിഴിലും തെലുങ്കിലും പരിധി വിട്ടുള്ള ഗ്ലാമര്‍ പ്രദര്‍ശനത്തിനൊന്നും ഇതുവരെ തയാറായിരുന്നില്ല.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

എന്നാലിപ്പോള്‍ പ്രേക്ഷകരെ ഹരം പിടിപ്പിയ്‌ക്കുന്ന ബിക്കിനി നായികമാരുടെ നിരയിലേക്കെത്താന്‍ വിമലയും ഒരുങ്ങുകയാണ്‌. പുതിയ തെലുങ്ക്‌ ചിത്രമായ ലൗവര്‍ ബോയിലാണ്‌ നടി ടൂ പീസില്‍ പ്രത്യക്ഷപ്പെടാന്‍ തയാറായിരിക്കുന്നത്‌.

തരുണിനെ നായകനാക്കി വിഎന്‍ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമലയുടെ പുതിയൊരു മുഖമാവും പ്രേക്ഷകര്‍ക്ക്‌ കാണാനാവുക. പ്രണയം ഇതിവൃത്തമായി വമ്പന്‍ ബജറ്റില്‍ വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിയ്‌ക്കുന്ന ലൗവര്‍ ബോയിയുടെ ചിത്രീകരണം നാല്‍പത്‌ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam