»   » വീണ്ടും 'കോപ്പി' സുന്ദര്‍??? താന്തോന്നിയില്‍ നിന്ന് പൊക്കി നേരെ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്!!!

വീണ്ടും 'കോപ്പി' സുന്ദര്‍??? താന്തോന്നിയില്‍ നിന്ന് പൊക്കി നേരെ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്!!!

By: Karthi
Subscribe to Filmibeat Malayalam

സംഗീതത്തിലെ കോപ്പിയടികള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ സ്ഥിരമായി കോപ്പിയടിക്കുന്നതിന്റെ പേരില്‍ വിവാദത്തിലായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ ഒട്ടുമിക്കവയും മറ്റ് പല സിനിമകളില്‍ നിന്നും ഗാനങ്ങളില്‍ നിന്നും അതേ പോലെ പകര്‍ത്തിയവയാണ്. 

വിഷുവിന് തിയറ്ററിലെത്തുന്ന രണ്ട് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടേയും സംഗീത സംവിധാനം നിര്‍വഹിച്ചരിക്കുന്ന ഗോപി സുന്ദറാണ്. രണ്ട് ചിത്രങ്ങളും ഇപ്പോള്‍ കോപ്പിയടി വിവാദത്തിലാണ്. മമ്മുട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദറും മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സുമാണ് ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളുടേയും ടീസറുകളിലാണ് നിഷേധിക്കാനാകാത്തവിധം സമാനതയുള്ളത്. 

ഏറ്റവും ഒടുവില്‍ കോപ്പിയടി ആരോപിച്ചത് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ടീസറിലായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. പൃഥ്വിരാജ് നായകനായ പിക്കറ്റ് 43യിലും സംഗീതമൊരുക്കിയത് ഗോപി സുന്ദറായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നിയിലെ ക്ലൈമാക്‌സ് ലീഡ് സീനിലെ പശ്ചാത്തല സംഗീതവുമായി ഏറെ സാമ്യമുള്ളതാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ടീസറിന്റെ പശ്ചാത്തല സംഗീതം. തേജ് മെര്‍വിനാണ് താന്തോന്നിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഇത് പണ്ടത്തെ കാലമൊന്നുമല്ല. ഒന്നു വിരല്‍ അമര്‍ത്തിയാല്‍ കണ്‍മുന്നിലെത്തുന്ന ഇന്റെര്‍നെറ്റ് യുഗമാണ്. രണ്ട് ചിത്രങ്ങളുടേയും പശ്ചാത്തല സംഗീതത്തിലെ സമാനത തരിച്ചറിഞ്ഞവര്‍ ഇക്കാര്യം യൂടൂബില്‍ പോസ്റ്റ് ചെയ്തു. രണ്ട് ചിത്രങ്ങളുടേയും രംഗങ്ങള്‍ സഹിതമാണ് യൂടൂബില്‍ ഇട്ടിരിക്കുന്നത്.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് തൊട്ട് മുമ്പ് ദ ഗ്രേറ്റ് ഫാദറും വിവാദത്തിലായിരുന്നു. ചിത്രത്തിലെ മോഷന്‍ പോസ്റ്റരിന് ഉപയോഗിച്ച സംഗീതം റെഡ് വൈന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. റെഡ് വൈനിന് സംഗീതമൊരുക്കിയത് ബിജിബാല്‍ ആയിരുന്നു.

നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയ പുലിമുരുകന് സംഗീതമൊരുക്കിയത് ഗോപി സുന്ദറായിരുന്നു. ചിത്രത്തിലെ തീം മ്യൂസിക് ഏറെ ശ്രദ്ധേയമായിരുന്നു. ആരാധകര്‍ ഏറ്റെടുത്ത ആ തീം മ്യൂസിക്കും കോപ്പിയടി ആരോപണം നേരിട്ടു. 'ഉഡുരാജ മുഖി ഗജരാജ ഗഡി' എന്ന ഗാനത്തിന്റെ കോപ്പിയാണെന്നായിരുന്നു ആരോപണം.

പോക്കിരിരാജ മമ്മുട്ടിയും പൃഥ്വിരാജും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് ജാസി ഗിഫ്റ്റായിരുന്നു. തീം മ്യൂസിക്ക് അന്തരിച്ച സംഗീതം സംവിധായകന് രാജാമണിയും. ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ രാജാധിരാജയില്‍ ഉപയോഗിച്ചത് പോക്കിരിരാജയിലെ അതേ തീം മ്യൂസിക് ആയിരുന്നു. പോക്കിരിരാജ എന്ന വാക്കിന് പകരം രാജാധിരാജ എന്നാക്കി എന്ന് മാത്രം.

പശ്ചാത്തല സംഗീതം മാത്രമല്ല ഗാനങ്ങളും അതുപോലെ പകര്‍ത്തിയിട്ടുണ്ട് ഗോപി സുന്ദര്‍. എല്ലാം തന്നെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമാണ്. സലാല മൊബൈല്‍സ്, ബാംഗ്ലൂര്‍ ഡെയ്‌സ്, 1983, അന്‍വര്‍, ത്രില്ലര്‍, തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റായ ഗാനങ്ങളെല്ലാം കോപ്പിയടി ആരോപണം നേരിട്ടവയാണ്.

പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുന്നുവെങ്കില്‍ മറ്റൊന്നും താന്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ഗോപി സുന്ദറിന്റെ അഭിപ്രായം. റോഷന്‍ ആഡ്രൂസിന്റെ നോട്ട് ബുക്കിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് ഗോപി സുന്ദര്‍ സിനിമാ സംഗീതത്തിലേക്ക് എത്തുന്നത്. 1983ലെ സംഗീതമൊരുക്കിയതിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഗോപി സുന്ദറിനെ തേടിയെത്തിയിട്ടുണ്ട്.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലെ കോപ്പി മ്യൂസിക് കേൾക്കാം. താന്തോന്നിയിലെ യഥാർത്ഥ സംഗീതവും.

English summary
1971 Beyond Border Background Tone Copied. The BG of 1971 Beyond Border teaser copied from Prithviraj movie Thanthonni. The Great Father teaser also faced such allegations.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam