»   » ബിപാഷ ഐശ്വര്യയെ ഭീഷണിപ്പെടുത്തി?

ബിപാഷ ഐശ്വര്യയെ ഭീഷണിപ്പെടുത്തി?

Posted By:
Subscribe to Filmibeat Malayalam
Aishwarya And Bipasha
കുശുമ്പും ഈഗോയുമൊക്കെ ചലച്ചിത്രലോകത്ത് പതിവാണ്. ഒരാള്‍ക്ക് വരുന്ന അവസരം തട്ടിമാറ്റി സ്വന്തമാക്കുന്നതും, മറ്റുള്ളവരെ കരിതേച്ച് ഫീല്‍ഡില്‍ നിന്നും പുറത്താക്കുന്നതുമൊക്കെ ഇവിടെ സ്ഥിരം സംഭവങ്ങളാണ്.

ഇപ്പോള്‍ മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാന്‍ പടം രാവണിന്റെ ചിത്രീകരണത്തിനിടെയും ഇങ്ങനെ കുറേ സംഭവങ്ങളുണ്ടായത്രേ. ചിത്രത്തില്‍ സീതയുടെ വേഷം അഭിനയിക്കുന്ന സാക്ഷാല്‍ ഐശ്വര്യയെ മണ്ഡോദരിയുടെ വേഷം ചെയ്യുന്ന ബിപാഷ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ കഥ.

രണ്ടു സുന്ദരികള്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയാണ് ഈ സംഭവത്തിന് പാപ്പരാസികള്‍ നല്‍കുന്നത്. ഐശ്വര്യയെ മാത്രമല്ല ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന പ്രിയാമണിയെയും ബിപാഷ ഭീഷണിപ്പെടുത്തിയിട്ടുണ്ടത്രേ.

ചിത്രത്തില്‍ താന്‍ ചെയ്ത റോള്‍ ഏറെ എഡിറ്റുചെയ്തിട്ടുണ്ടെന്നാണ് ബിപാഷയുടെ പരാതി. ഒട്ടേറെ ദൈര്‍ഘ്യമുള്ളതിനെത്തുടര്‍ന്നാണത്രേ ബിപാഷയുടെ റോള്‍ വെട്ടിയത്.

എന്നാല്‍ ഇതല്ല ഐശ്വര്യയുടെ ഇടപെടലാണെന്നും തന്റെ കഥാപാത്രത്തിന്റെ അത്ര പ്രാധാന്യം താന്‍ നായികയാവുന്ന ചിത്രത്തില്‍ മറ്റൊരു നടിയ്ക്കും ഉണ്ടാകരുതെന്ന ഐശ്വര്യയുടെ വാശിയ്ക്കുമുന്നില്‍ മണിരത്‌നം കീഴടങ്ങുകയായിരുന്നുവെന്നുമാണ് ബിപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ഇപ്പോള്‍ വെറും പേരിനുമാത്രമേ ബിപാഷയുടെ മണ്ഡോദരിയുടെ സാന്നിധ്യം രാവണില്‍ ഉള്ളുവെന്നാണ് കേള്‍ക്കുന്നത്. എന്തായാലും രാവണ്‍ പുറത്തിറങ്ങുന്നതോടെ ബോളിവുഡില്‍ പുതിയൊരു താരയുദ്ധത്തിന് വഴിതുറക്കുമെന്നാണ് കേള്‍ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam