»   » അസിനും ജാക്വിലിനും ഉടക്കില്‍

അസിനും ജാക്വിലിനും ഉടക്കില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/20-asin-jacqueline-cold-war-hots-up-2-aid0031.html">Next »</a></li></ul>
Asin
ചലച്ചിത്രലോകത്ത് താരങ്ങള്‍ തമ്മില്‍ പരസ്യമായും രഹസ്യമായും ശത്രുത വച്ചുപുലര്‍ത്തുന്നതും ഈഗോ ക്ലാഷുകളുണ്ടാകുന്നതുമെല്ലാം പതിവാണ്. ബോളിവുഡിലാണെങ്കില്‍ പലപ്പോഴും ഇത്തരം കഥകളുടെ ബഹളമാണ്. തനിയ്ക്ക് വച്ച വേഷം മറ്റൊരാള്‍ തട്ടിയെടുത്തു. മറ്റേയാള്‍ തന്റെയത്ര പോരില്ല തുടങ്ങി ഒട്ടേറെ കാരണങ്ങളുടെ പേരിലാണ് ഇത്തരം ശീതസമരങ്ങള്‍ ഉണ്ടാകാറുള്ളത്.

ബോളിവുഡില്‍ നിന്നും അടുത്തിടെയായി പുറത്തുവരുന്ന ശീതസമരക്കഥകളില്‍ മലയാളി നടി അസിനാണ് താരം. എതിര്‍പക്ഷത്ത് ശ്രീലങ്കന്‍ താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ്. നടന്‍ അക്ഷയ് കുമാര്‍ നായകനായ ഹൗസ് ഫുള്‍ എന്ന വിജയചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ യുദ്ധം തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സാജിദ് ഖാന്‍ ഒരുക്കുന്ന ഹൗസ് ഫുള്‍ 2വില്‍ അസിനും ജാക്വിലിനും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ജോലികള്‍ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോളാണ് മര്‍ഡര്‍ 2 എന്ന ചിത്രം വന്‍വിജയമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജാക്വിലിന്‍ ആണ് മര്‍ഡര്‍ 2വില്‍ അഭിനയിച്ചിരിക്കുന്നത്. ഈ വാര്‍ത്തകള്‍ അസിന് അത്ര പിടിക്കുന്നില്ലത്രേ.

മര്‍ഡര്‍ 2 വിന്റെ വിജയവാര്‍ത്തകള്‍ക്കുപിന്നാലെ ജാക്വിലിന്‍ സാജിദിനോട് തന്റെ പ്രതിഫലം കൂട്ടണമെന്നും കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെട്ടുവത്രേ. ഇത് അസിന് ഒട്ടും സഹിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്.

അടുത്ത പേജില്‍
ജാക്വലിന് പ്രാധാന്യം അസിന് ഈഗോ

ചിത്രത്തില്‍ അസിനാണ് മുഖ്യനായിക. കൂടാതെ സല്‍മാനുമായി ചേര്‍ന്ന് അഭിനയിച്ച റെഡി യുടെ വിജയത്തിന്റെയും ഷാരൂഖ് ഖാന്‍ ചിത്രത്തിലേക്ക് ലഭിച്ച ക്ഷണത്തിന്റെയും പേരില്‍ താന്‍ നല്ല നായികയെന്ന പേരെടുത്ത് നില്‍ക്കുമ്പോള്‍ ജാക്വിലിന്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കൂട്ടണമെന്ന് പറയുന്നത് അസിന് പിടിക്കുന്നില്ല.

ജാക്വിലിനാണെങ്കില്‍ അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം പരിചയമില്ലാത്തവളും ഒരു ഗ്ലാമര്‍താരവുമാണെന്നാണത്രേ അസിന്‍ പറയുന്നത്. പക്ഷേ സംവിധായകന്‍ ജാക്വിലിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയിരിക്കുകയാണത്രേ.

ഇതോടെ അസിന്റെ അസ്വസ്ഥത തലപൊക്കിത്തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. രണ്ടുപേരും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കല്‍ സാജിദ് ഖാന് ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അക്ഷയ്കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി, ജോണ്‍ എബ്രഹാം, റിതേഷ് ദേശ്മുഖ്, സെറീന്‍ ഖാന്‍ തുങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

മുന്‍പേജില്‍
അസിനും ജാക്വിലിനും തമ്മില്‍ ഉടക്കില്‍

<ul id="pagination-digg"><li class="next"><a href="/gossips/20-asin-jacqueline-cold-war-hots-up-2-aid0031.html">Next »</a></li></ul>
English summary
Now a cold war is brewing between actors Jacqueline Fernandez and Asin, who are currently shooting in London for Sajid Khan’s Housefull 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam