»   » കാവ്യക്ക് വില്ലനായത് സന്തോഷ് മാധവന്‍- നക്കീരന്‍

കാവ്യക്ക് വില്ലനായത് സന്തോഷ് മാധവന്‍- നക്കീരന്‍

Posted By:
Subscribe to Filmibeat Malayalam
കാവ്യാ മാധവന്‍ വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പുകിലുകള്‍ക്ക് അവസാനമില്ല. കാവ്യ-നിഷാല്‍ ചന്ദ്രയും തമ്മിലുള്ള ദാമ്പത്യ ജീവിതം തകര്‍ന്നതിന് പിന്നില്‍ പലകാരണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

മലയാളത്തിലെ ഒരു ജനപ്രിയ നടനുമായുള്ള സുഹൃദ്ബന്ധത്തിന്റെ പേരിലാണ് നിഷാനും കാവ്യയും അകന്നതെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ തമിഴിലെ പ്രമുഖ വാരികയായ നക്കീരന്‍ കാവ്യയുടെ വിവാഹജീവിതം തകര്‍ന്നതിന് പിന്നില്‍ പുതിയ എക്‌സ്‌ക്ലൂസീവുമായി രംഗത്തെത്തിയിരിക്കുന്നു. ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്ന വിവാദ സ്വാമി സന്തോഷ് മാധവനാണ് നടിയുടെ ദാമ്പത്യ ജീവിതത്തില്‍ വില്ലനായതെന്നാണ് നക്കീരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളത്തിലെ പല നടീനടന്‍മാര്‍ക്കും സന്തോഷ് മാധവനുമായി ബന്ധമുണ്ടായിരുന്നതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നടീനടന്‍മാരില്‍ കാവ്യയും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ആരോപണം. നക്കീരന്‍ വിവാദ വാര്‍ത്തകള്‍ പുറത്തുവിടുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. അത് ശരിയായിക്കൊള്ളണമെന്നുമില്ല.

സന്തോഷ് മാധവനും കാവ്യയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ നിഷാല്‍ ചന്ദ്രയുടെ കൈയിലെത്തിപ്പെട്ടതോടെയാണ് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും നക്കീരന്റെ എക്‌സ്‌ക്ലൂസീവില്‍ പറയുന്നു. ഒരുപാട് പേജുകളിലായി വിശദമായൊരു റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് വാരിക നല്‍കിയിരിക്കുന്നത്.
അടുത്ത പേജില്‍
നക്കീരന്റെ നഗ്ന നാരീപൂജ നുണയോ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam