»   »  മമ്മൂട്ടിയെ പിന്തള്ളി ലാല്‍ വാഴ്‍വേമായത്തില്‍

മമ്മൂട്ടിയെ പിന്തള്ളി ലാല്‍ വാഴ്‍വേമായത്തില്‍

Posted By:
Subscribe to Filmibeat Malayalam
Lal
1970ല്‍ ഷീല-സത്യന്‍ ജോടികള്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ വാഴ്‍വേമായം എന്ന ചിത്രം റീമേക്ക് ചെയ്യാന്‍ പോവുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ ചിത്രത്തില്‍ സത്യന്റെ റോളിലെത്തുക മമ്മൂട്ടിയാവും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തെ വെള്ളിത്തിരയിലെത്തിയക്കുന്നത് ലാല്‍ ആയിരിയ്ക്കുമെന്നാണ് പുതിയ വാര്‍ത്ത. സത്യന്‍ അവതരിപ്പിച്ച സംശയരോഗിയായ ഭര്‍ത്താവായി ലാല്‍ എത്തുമ്പോള്‍ ഷീലയുടെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന കാവ്യ മാധവനാകും.

ഉമ്മര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പുതുജീവന്‍ പകരുന്നത് കുഞ്ചാക്കോ ബോബനാവും. പുതിയ ചിത്രത്തില്‍ ശങ്കരാടിയുടെ വേഷം കൈകാര്യം ചെയ്യുന്നത്് ബിജുമേനോന്‍ ആവുമെന്നാണ് സൂചന.

കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1970 ല്‍ പുറത്തുവന്ന 'വാഴ്‍വേമായം' 42 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവന്‍ നല്‍കുന്നത് സംവിധായകന്‍ ഷാജൂണ്‍ കാര്യാലാണ്. കാലത്തിനൊത്ത ചിലമാറ്റങ്ങള്‍ വരുത്തി ബാബു ജനാര്‍ദ്ദനനാണ് വാഴവേ മായത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്.

പഴയ വാഴ്‍വേമായത്തിന്റെ കഥ അയ്യനേത്തിന്റേതും തിരക്കഥ തോപ്പില്‍ ഭാസിയുടേതുമായിരുന്നു. എം.ഒ ജോസഫായിരുന്നു നിര്‍മ്മാണം. സത്യനും ഷീലക്കും പുറമേ ശങ്കരാടി, കെ.പി. ഉമ്മര്‍, ബഹദൂര്‍, അടൂര്‍ ഭാസി, കെ.പി. എ.സി.ലളിത എന്നിവരും അഭിനയിച്ചിരുന്നു.

English summary

 Malayalam classic “Vazhvemayam” is going to be remade. Latest reports show that Lal will play the central character in the movie. Without any doubt we can say that Mammooty has got one of the most powerful characters in Malayalam Cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam