»   » നരേനെ പറഞ്ഞുപറ്റിച്ചു

നരേനെ പറഞ്ഞുപറ്റിച്ചു

Posted By:
Subscribe to Filmibeat Malayalam
Narein
തമിഴ് ചിത്രമായ തമ്പിക്കോട്ടൈയുടെ ഷൂട്ടിങ് തിരക്കുകളിലാണ് നരേന്‍. പൂനം ബജ്‌വ നായികയാവുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നരേന്് മലയാളത്തില്‍ നിന്നും ഒരു ഓഫര്‍ വന്നു. മോഹന്‍ലാലും ബിഗ് ബിയും ഒന്നിയ്ക്കുന്ന കാണ്ടഹാറിലേക്കായിരുന്നു ക്ഷണം.

കോളിവുഡ് താരം സൂര്യ ഉപേക്ഷിച്ച റോള്‍ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് സംവിധായകന്‍ മേജര്‍ രവിയായിരുന്നു വിളിച്ചത്. ഇഷ്ടതാരങ്ങളായ ലാലിനും ബച്ചനുമൊപ്പം അഭിനയിക്കാനുള്ള ചാന്‍സ് തട്ടിക്കളയാന്‍ താരത്തിന് തോന്നിയില്ല. ക്ഷണം സ്വീകരിച്ച നരേനോട് മറ്റു പ്രതിഫലവും മറ്റു കാര്യങ്ങളും ചെയ്യാന്‍ ഒരാളെ വിടാമെന്ന് രവി പറയുകയും ചെയ്തു.

എന്നാലിപ്പോള്‍ കാണ്ടഹാറില്‍ സുനില്‍ ഷെട്ടി അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകളാണ് നരേന്‍ കേള്‍ക്കുന്നത്. മേജര്‍ രവിയുടൈ ഈ ഹൈജാക്ക് എന്തിനായിരുന്നുവെന്ന് നരേന് ഇപ്പോഴും അറിയില്ലത്രേ!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam