»   » ജോണിന് മീന്‍കറിയും 'വെജിറ്റേറിയന്‍'

ജോണിന് മീന്‍കറിയും 'വെജിറ്റേറിയന്‍'

Posted By:
Subscribe to Filmibeat Malayalam
John Abraham
വെജിറ്റേറിയനാണെന്ന് പറയുന്നതേ ഇന്നൊരു ഫാഷനാണ്. നല്ല കവറേജ് കിട്ടുമെന്നറിഞ്ഞു കൊണ്ട് തന്നെയാണ് പല സെലിബ്രറ്റികളും ഈയൊരു ബഡായി വിളമ്പാറുള്ളത്. ഇത്തരക്കാരെ മോഡലാക്കാന്‍ പ്രമുഖ മൃഗാവകാശ സംരക്ഷണ സംഘടനയായ പെറ്റ ഉത്സാഹിയക്കാറുമുണ്ട്.

ഇങ്ങനെയൊരു പെറ്റ സെലിബ്രറ്റിയാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. വെജിറ്റേറിനാവാന്‍ മറ്റുള്ളവരെ ഉപദേശിയ്ക്കുന്ന ജോണ്‍ പെറ്റയുടെ ഫേഫറിറ്റ് സെക്‌സി സെലിബ്രിറ്റികളിലൊരാളാണ്. മൃഗസ്‌നേഹിയാണെന്ന് അവകാശപ്പെടുന്ന നടന്‍ ദ റിട്ടേണ്‍ ഓഫ് ദ ടൈഗര്‍ എന്ന സിനിമ നിര്‍മിയ്ക്കാനും മുന്നോട്ടു വന്നിരുന്നു. കടുവകളെ സംരക്ഷിയ്‌ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു സിനിമ. വെജിറ്റേറിയനിസവുമായി ബനധപ്പെട്ടുള്ള പുരസ്‌ക്കാര ചടങ്ങുകളിലും ജോണ്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.

ഇങ്ങനെ സസ്യഭുക്കാവുന്നതിന്റെ മഹത്വം നാടൊട്ടുക്കും വിളമ്പുന്ന ജോണ്‍ ഈയിടെ നല്ല ഞണ്ട് ഫ്രൈയും കൊഞ്ചും കേരള മീന്‍കറിയും കൂട്ടി തകര്‍പ്പനൊരു ഊണ് കഴിച്ചന്നെ് മുംബൈയിലെ ഒരു ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു

ഒരുപക്ഷേ പക്ഷേ മത്സ്യവിഭവങ്ങളെല്ലാം വെജിറ്റേറിയനായിട്ടായിരിക്കും താരം കരുതുന്നത്. ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇങ്ങനെ കരുതുന്നവര്‍ ഏറെയുണ്ട് അവര്‍ക്കൊപ്പമായിരിക്കും ഒരുപക്ഷേ നമ്മുടെ ജോണും!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam