»   » ഗ്ലാമറാവാം, പക്ഷേ കംഫര്‍ട്ട് ആവണം -രമ്യ

ഗ്ലാമറാവാം, പക്ഷേ കംഫര്‍ട്ട് ആവണം -രമ്യ

Posted By:
Subscribe to Filmibeat Malayalam
Ramya Nambeeshan
അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമറസാവാന്‍ തയ്യാറാണെന്ന് നമ്പീശന്‍. മലയാളത്തിലെ ഒരു പ്രമുഖ സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്ലാമര്‍ ചെയ്യില്ലെന്ന് പറയില്ല, പക്ഷേ എനിയ്ക്ക് കംഫര്‍ട്ട് ആയി തോന്നുന്ന ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ-രമ്യ നയം വ്യക്തമാക്കുന്നു. തമിഴില്‍ ഏറെ തിരക്കുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആട്ടനായകനാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പാസഞ്ചറിന്റെ തമിഴ് പതിപ്പായ മുരിയടി, കുള്ളിനറിക്കൂട്ടം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി കഥയെഴുതുന്ന ഇളൈഞ്ജറിലാണ് രമ്യ നമ്പീശന്‍ ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പി വിജയ് ആണ് നായകന്‍. പരിഷ്‌ക്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെട്ടിയാര്‍ പെണ്‍കുട്ടിയായാണ് രമ്യ അഭിനയിക്കുന്നത്. കലൈഞ്ജറുടെ 'ഇളൈഞ്ജര്‍' രമ്യയെ തമിഴകത്തെ തിരക്കുള്ള താരമാക്കി മാറ്റുമെന്നാണ് കരുതപ്പെടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam