»   » എല്ലാം കഴിഞ്ഞപ്പോള്‍ അശ്ലീലമെന്ന്‌ സുസ്‌മിത

എല്ലാം കഴിഞ്ഞപ്പോള്‍ അശ്ലീലമെന്ന്‌ സുസ്‌മിത

Posted By:
Subscribe to Filmibeat Malayalam
Sushmitha Sen
തന്റെ പുതിയ ചിത്രമായ കര്‍മ ഓര്‍ ഹോളിയിലെ കിടപ്പറ രംഗങ്ങള്‍ സുസ്‌മിതയെ അസ്വസ്ഥയാക്കുന്നു. ചിത്രത്തില്‍ മുന്‍കാമുകന്‍ രണ്‍ദീപ്‌ ഹൂഡയുമായൊത്തുള്ള രംഗങ്ങളാണ്‌ സുഷിനെ വിഷമിപ്പിയ്‌ക്കുന്നത്‌.

കിടപ്പറരംഗങ്ങളില്‍ ഇഴുകി ചേര്‍ന്ന്‌ അഭിനയിക്കാന്‍ ചിത്രത്തിന്റെ സംവിധായകന്‍ മനീഷ ഗുപ്ത ആവശ്യപ്പെട്ടപ്പോള്‍ മുന്‍ ലോകസുന്ദരി അതില്‍ തെറ്റൊന്നും കണ്ടിരുന്നില്ല. മാത്രമല്ല പൂര്‍വാധികം ഭംഗിയായി ആ രംഗങ്ങളില്‍ സഹകരിയ്‌ക്കുകയും ചെയ്‌തു.

എന്നാല്‍ ചിത്രീകരണമെല്ലാം കഴിഞ്ഞ്‌ സംഭവം വെള്ളിത്തിരയിലെത്തിയപ്പോഴാണ് താരത്തിന്‌ അത്‌ അശ്ലീലമായി തോന്നുന്നത്‌. ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നവര്‍ അത്‌ ഒരു അശ്ലീല ചിത്രമാണെന്ന്‌ കരുതുമെന്ന്‌ സുഷ്‌ പറയുന്നു. ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ മുറിച്ച്‌ മാറ്റണമെന്ന്‌ സുസ്‌മിത ആവശ്യപ്പെട്ടെങ്കിലും അതൊന്നും സംവിധായകനും നിര്‍മാതാവും ചെവിക്കൊണ്ടില്ലത്രേ.

കര്‍മ ഓര്‍ ഹോളിയിലെ മറ്റൊരു താരമായ സുചിത്ര കൃഷ്‌ണമൂര്‍ത്തി സുസ്‌മിതക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. സിനിമയിലെ വേഷത്തെക്കുറിച്ച്‌ വ്യക്തമായ ബോധമില്ലാതെ അഭിനയിക്കരുതെന്നും എല്ലാം കഴിഞ്ഞതിന്‌ ശേഷം അതിനെ തള്ളിപ്പറയുന്നത്‌ ശരിയല്ലെന്നും സുചിത്ര പറയുന്നു.

ആരോപണം ധാര്‍മ്മികതയ്‌ക്ക്‌ നിരക്കുന്നതല്ലെന്ന്‌ സുസ്‌മിതയുടെ മുന്‍ കാമുകന്‍ കൂടിയായ രണ്‍ദീപ്‌ ഹൂഡയും പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam