»   » കരീനയ്ക്ക് പിറന്നാള്‍; ആഘോഷം വേണ്ടെന്ന് സെയ്ഫ്

കരീനയ്ക്ക് പിറന്നാള്‍; ആഘോഷം വേണ്ടെന്ന് സെയ്ഫ്

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കരീന കപൂറിന് പിറന്നാള്‍. കരീനയ്ക്ക് ബുധനാഴ്ച 31 വയസ്സ് തികയുകയാണ്. ഇതിന് മുമ്പത്തെ പിറന്നാളുകളെല്ലാം കരീന ഗംഭീരമായി ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു ആര്‍ഭാഢവും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. കാമുകന്‍ സെയ്ഫ് അലി ഖാന്റെ പിതാവ് മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി രോഗബാധിതനായി കഴിയുന്നതുകൊണ്ടാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചത്.

സെയ്ഫ് തന്നെയാണത്രേ ആഘോഷങ്ങളൊന്നും വേണ്ടെന്ന് കരീനയോട് പറഞ്ഞത്. നേരത്തേ വലിയ പാര്‍ട്ടിയെല്ലാം നടത്താന്‍ കരീന പദ്ധതിയിട്ടിരുന്നുവത്രേ. എന്നാല്‍ സെയ്ഫിന്റെ അഭ്യര്‍ഥന മാനിച്ച് എല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. വീട്ടുകാര്‍ക്കം അടുത്ത സുഹൃത്തുക്കള്‍ക്കുമായി കരീന വീട്ടില്‍ ഒരു ചെറിയ വിരുന്നൊരുക്കുന്നുണ്ട്.

ബോഡിഗാര്‍ഡിന്റെ വിജയവും മുപ്പത്തിയൊന്നാം പിറന്നാളും എല്ലാംകൂടി ഒന്നിച്ചാഘോഷിക്കാനായിരുന്നു താരത്തിന്റെ നീക്കം. ഇതിനായി തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ സെയ്ഫിന് ഇക്കൂട്ടത്തില്‍ ആഘോഷിക്കാന്‍ തക്ക മാനസികാവസ്ഥയില്ലെന്നറിഞ്ഞതോടെ കരീന എല്ലാം വേണ്ടെന്നുവച്ചു.

പട്ടൗഡി കുടുംബത്തിന്റെ ഭാവിമരുമകള്‍ ആകേണ്ടതിനാലാകാം കരീന സന്ദര്‍ഭം മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള പക്വത കാണിച്ചിരിക്കുകയാണ്. അതില്‍ സെയ്ഫ് ഏറെ ഹാപ്പിയാണത്രേ. പട്ടൗഡി രോഗബാധിതനായപ്പോള്‍ ഒട്ടേറെ തവണ ദില്ലിയിലെത്തി കരീന അദ്ദേഹത്തെ കണ്ടിരുന്നു. 2012ല്‍ തങ്ങള്‍ വിവാഹിതരാകുമെന്നാണ് കരീനയും സെയ്ഫും പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Saif Ali Khan is known to make girlfriend Kareena Kapoor's birthdays special - there's always a celebration, whether the couple is shooting or taking a quick holiday on September 21

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam