»   » ഷൂട്ടിങിനിടെ നയന്‍താര കുഴഞ്ഞുവീണു

ഷൂട്ടിങിനിടെ നയന്‍താര കുഴഞ്ഞുവീണു

Posted By:
Subscribe to Filmibeat Malayalam
Nayantara
തെലുങ്ക് ചിത്രമായ ബോസ് എങ്കിറ ഭാസ്‌ക്കരന്റെ ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം നയന്‍താര കുഴഞ്ഞുവീണു. ആര്യയുമൊത്തുള്ള രംഗങ്ങളുടെ ഷൂട്ടിങ് നടക്കുന്നതിനിടെ പെട്ടെന്ന് നയന്‍സ് ബോധം കെട്ട് വീഴുകയായിരുന്നു. പരിഭ്രാന്തരായ യൂണിറ്റംഗങ്ങള്‍ ഉടന്‍ തന്നെ നടിയെ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭക്ഷണമൊന്നും കഴിയ്ക്കാതെ ഏറെ നേരം ജോലി ചെയ്തതാണ് കുഴപ്പമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഭക്ഷണത്തിന്റെ കുറവ് മൂലം നടിയുടെ ആരോഗ്യം തീരെ മോശമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിയ്ക്കുന്നു.

നയന്‍സ് ബോധമറ്റുവീണ സംഭവം പലവിധ അഭ്യൂഹങ്ങളും പരത്താനിടയാക്കിയിരുന്നു. നടി ഗര്‍ഭിണിയായതിനാലാണ് കുഴഞ്ഞുവീണെന്നായിരുന്നു പലയിടത്തും വാര്‍ത്ത പ്രചരിച്ചത്. നയന്‍സിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ഈ അപവാദവാര്‍ത്തയ്ക്ക് വിശ്വാസ്യത നേടിക്കൊടുത്തു. എന്തായാലും ഡോക്ടര്‍മാരുടെ പരിശോധനയോടെ നടിയെക്കുറിച്ചുള്ള പുതിയ ഗോസിപ്പിനും അന്ത്യമായി.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ആവശ്യത്തിന് വിശ്രമവും ഭക്ഷണവുമൊക്കെ കഴിച്ചതിന് ശേഷം നയന്‍സ് സിനിമയുടെ സെറ്റിലേക്ക് മടങ്ങിയിട്ടുണ്ട്.

ബോളിവുഡില്‍ ഉദയം കൊണ്ട സൈസ് സീറോ ഭ്രമം നയന്‍സ് പോലുള്ള താരങ്ങളെയും പിടികൂടിയെന്നാണ് കോടന്പാക്കത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. എത്ര പട്ടിണി കിടന്നായാലും തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതെന്നും പറയപ്പെടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X