»   » പ്രണയം: വില്ലന്റെ കുടുംബത്തിന് ചാര്‍മി വില്ലത്തി

പ്രണയം: വില്ലന്റെ കുടുംബത്തിന് ചാര്‍മി വില്ലത്തി

Posted By:
Subscribe to Filmibeat Malayalam
Charmi
തെന്നിന്ത്യയുടെ ഗ്ലാമര്‍ ബോംബ് ചാര്‍മി പ്രണയക്കുരുക്കിലകപ്പെട്ടുവെന്ന് ഗോസിപ്പുകള്‍. ടോളിവുഡിനെ തന്റെ മാദകസൗന്ദര്യത്തില്‍ മയക്കിയെടുത്ത താരത്തിന്റെ മനസ്സില്‍ വില്ലന്‍ കയറിക്കൂടിയെന്നാണ് സിനിമാരംഗത്തെ അടക്കംപറച്ചില്‍.

വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ സോനു സൂദുമായുള്ള രഹസ്യസമാംഗമങ്ങളാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ഭാര്യയും മക്കളുമുള്ള സോനുവിന്റെ കുടുംബത്തിന്റെ വില്ലത്തിയായി ചാര്‍മി മാറിയെന്നും അടക്കം പറച്ചിലുകളുണ്ട്.

ബോളിവുഡ് ചിത്രമായ ബുഡ ഹോഗ തേരെ ബാപ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ചാര്‍മിയും സോനുവും തമ്മില്‍ അടുത്തത്. ഇതിന് ശേഷം സോനു ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് ചാര്‍മിയെ റെക്കമന്റ് ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു.

എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം സോനു തള്ളിക്കളയുന്നു. കുടുംബജീവിതത്തില്‍ സംതൃപ്തനാണെന്നും ചാര്‍മിയുമായി പ്രണയമില്ലെന്നും സോനു വിശദീകരിയ്ക്കുന്നു. ചാര്‍മിയുമായി നല്ല സൗഹൃദമാണെന്നും അതിനെ മറ്റുതരത്തില്‍ കാണേണ്ടെന്നുമാണ് നടന്റെ വിശദീകരണം.

English summary
Remember Charmi, who started her career in Kollywood opposite STR in 'Kadhal Azhivadhillai' and later went on to become a top actress in Tollywod. The latest buzz is that villain actor Soonu Sood is 'seeing' her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam