»   » ദീപിക പദുകോണും വിജയ് മല്ല്യയുടെ മകനും

ദീപിക പദുകോണും വിജയ് മല്ല്യയുടെ മകനും

Subscribe to Filmibeat Malayalam
Siddharth Mallya-Deepika Padukone
ദീപിക പദുകോണും വിജയ് മല്ല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്ല്യയും തമ്മില്‍ എന്താണ് ബന്ധം. ബോളിവുഡില്‍ ഇപ്പോള്‍ ഇവരെക്കുറിച്ചാണ് ഗോസിപ്പുകള്‍. ഇരുവരും ബാംഗ്ലൂരില്‍ നടന്ന ഐപിഎല്‍ മത്സരം അടുത്തടുത്ത് ഇരുന്ന് കണ്ടതാണ് ഗോസിപ്പുകളിറങ്ങാന്‍ പ്രധാന കാരണം.

എന്തായാലും ദീപികയ്ക്കൊപ്പം ഗോസിപ്പ് ഇല്ലാത്ത സമയമില്ല. ആദ്യം ഫര്‍ഹാന്‍ അഖ്‍തറുമൊത്തായിരുന്നു കഥകള്‍. പിന്നെ അത് ഷാഹിദ് കപൂറിനെ ചേര്‍ത്തായി. ഇടയ്ക്ക് രണ്‍ബീര്‍ കപൂറും വന്ന് പോയി. ഇപ്പോഴിതാ മദ്യരാജാവ് വിജയ് മല്ല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്ല്യയുമായി ചേര്‍ത്താണ് പുതിയ കഥകള്‍.

ഇരുവരും ബാംഗ്ലൂര്‍ കാരായതുകൊണ്ടും കുറച്ച് കാലം മുമ്പ് കിംഗ് ഫിഷറിന്റെ ഒരു ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതുകൊണ്ടും ദീപികയ്ക്ക് സിദ്ധാര്‍ത്ഥിനെ നേരത്തേ അറിയാം.

പക്ഷേ ഈ ഗോസിപ്പിലൊന്നും കാര്യമില്ലെന്നാണ് ദീപിക പറയുന്നത്. ഇത് ഈ തൊഴിലിന്റെ കൂടെ ഉള്ളതാണ്. അതുകൊണ്ട് ഇപ്പോള്‍ പുതു പുത്തന്‍ കഥകള്‍ ദിവസവും കേള്‍ക്കുമ്പോള്‍ ഒന്നും തോന്നാറില്ല.

എന്തായാലും ദീപികയെക്കുറിച്ച് ഇത്തരം കഥകള്‍ ഇറക്കുന്നതില്‍ രണ്‍ബീര്‍ കപൂറിന് ദുഖമുണ്ട്. ഇരുവരും പരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളാണെന്നതിന്റെ തെളിവാണിത്. നല്ല കുടുംബത്തില്‍ പിറന്ന ദീപികയോട് ചേര്‍ത്ത് ദിവസവും ഓരോരുത്തരുടെ പേര് പ്രചരിപ്പിയ്ക്കരുതെന്നാണ് രണ്‍ബീര്‍ ഈയിടെ പറ‍ഞ്ഞത്.
ബോളിവുഡ് നടിമാരോടൊപ്പം ആരെയെങ്കിലും കണ്ടാല്‍ അടുത്ത മിനുട്ടില്‍ തന്നെ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പ് ഇറക്കിയില്ലെങ്കില്‍ പലര്‍ക്കും സ്വൈരം കിട്ടില്ല. ഇതും അതുപോലെ ഒന്നാണെന്ന് വേണം കരുതാന്‍. പക്ഷേ എങ്ങനെ പറയാനൊക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam