»   » നിരാഹാരം കിടക്കുമെന്ന് പ്രഭുദേവയുടെ ഭാര്യ

നിരാഹാരം കിടക്കുമെന്ന് പ്രഭുദേവയുടെ ഭാര്യ

Posted By:
Subscribe to Filmibeat Malayalam
Prabhu Deva, Ramlath, Children
നടി നയന്‍താരയെ വിവാഹം കഴിച്ചാല്‍ നിരാഹാരം കിടക്കുമെന്നാണ് പ്രഭുദേവയുടെ ഭാര്യ റംലത്ത് പറയുന്നത്. നയന്‍താരയെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്ന പ്രഭുദേവയുടെ വെളിപ്പെടുത്തലാണ് ഈ പുതിയ സംഭവ വികാസത്തിന് കാരണം.

ചെന്നൈയിലെ അന്തിപത്രങ്ങളാണ് ഈ വാര്‍ത്തയുമായി വന്നിരിയ്ക്കുന്നത്. ചില ടെലിവിഷന്‍ ചാനലുകളും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ ഈ ചാനലുകള്‍ ഒന്നും തന്നെ റംലത്തിന്റെ മുഖാമുഖം കാണിയ്ക്കുന്നുമില്ല.

എന്നാല്‍ ഒരു തമിഴ് പത്രം റംലത്ത് പറഞ്ഞതായി എഴുതിയത് ഇങ്ങനെയാണ്. പ്രഭുദേവ നല്ലവനാണ്. അദ്ദേഹം ഇപ്പോഴും എന്നെയും കുഞ്ഞുങ്ങളേയും സ്നേഹിയ്ക്കുന്നുണ്ട്. എന്നാല്‍ ആ മായാ മോഹിനിയുടെ വലയിലാണ് പാവം പ്രഭുദേവ.

വിവാഹ ബന്ധം വേര്‍പെടുത്താനായി പ്രഭുദേവ റംലത്തിന് വന്‍ തുക നല്‍കിയതായും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
എന്നാല്‍ ഈ വാര്‍ത്തകള്‍ ഒന്നും തന്നെ വിശ്വസിയ്ക്കാവുന്നതാണോയെന്ന് പറയാറായിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam