»   » ഷാഹിദും കരീനയും ഇനി ഫ്രണ്ട്‌സ് !

ഷാഹിദും കരീനയും ഇനി ഫ്രണ്ട്‌സ് !

Posted By:
Subscribe to Filmibeat Malayalam
Shahid And Kareena
നാലു വര്‍ഷത്തെ പ്രണയവും പിന്നീട് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച വേര്‍പിരിയലുമെല്ലാം കഴിഞ്ഞ് ഷാഹിദ് കപൂറും കരീന കപൂറും വീണ്ടും സൗഹൃദത്തിന്റെ പാതയില്‍.

പ്രണത്തകര്‍ച്ചയ്ക്കുശേഷം താരങ്ങള്‍ ഇതാദ്യമായി പരസ്പരം സംസാരിച്ചു. ഇതിന് വേദിയായതാകട്ടെ ഷാരൂഖ് ഖാന്റെ വസതിയും. മൈ നെയിം ഈസ് ഖാന്‍ തിയേറ്ററുകള്‍ നിറഞ്ഞോടുന്നതിന്റെ സന്തോഷം പങ്കിടാനായി ഷാരൂഖ് സ്വന്തം ഗൃഹമായ മന്നാത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ക്കായി ഒരു വിരുന്നൊരുക്കി.

വിരുന്ന് ഒരുക്കാനും അതിഥികളെ വിളിക്കാനുമൊക്കെ സംവിധാനയകന്‍ കരണ്‍ ജോഹറും ഷാരൂഖിനൊപ്പമുണ്ടായിരുന്നു. അതിഥികളായി കരീനയുടെയും ഷാഹിദിന്റെയും പേരും പട്ടികയിലുണ്ടായിരുന്നു. രണ്ടുപേര്‍ക്കും ക്ഷണക്കത്തുകള്‍ അയച്ചു. പാര്‍ട്ടി നടക്കുന്ന ദിവസം രണ്ടുപേരും മന്നാത്തിലെത്തി.

അവിടെവച്ച് കരീനയും ഷാഹിദും അപ്രതീക്ഷിതമായി മുഖത്തോടുമുഖമെത്തി. എല്ലാവരും ചുറ്റിലുമായി നോക്കിനില്‍ക്കുന്നു. അവരെല്ലാം കരുതിയത് മുമ്പത്തെപ്പോലെതന്നെ രണ്ടുപേരും വളരെ വിദഗ്ധമായി പരസ്പരം മൈന്‍ഡ് ചെയ്യാതെ നടന്നുപോകുമെന്നായിരുന്നു.

എന്നാല്‍ രണ്ടുപേര്‍ക്കും ഇടയിലേയ്ക്ക് നാടകീയമായി കരണ്‍ കടന്നുവന്നതോടെ മിണ്ടാതെ വയ്യെന്നായി. അത്യാവശ്യം സംസാരിച്ച് ഇരുവരും രണ്ടുഭാഗത്തേയ്ക്ക് പോയി. കരീന വേഗം പോയത് വിരുന്നിനെത്തിയ സെയ്ഫി അലിഖാന്റെ അടുത്തേയ്ക്കായിരുന്നു.

സംസാരത്തിനിടെ രണ്ടുപേരും കാര്യമായ അസൗകര്യങ്ങളൊന്നും കാണിച്ചില്ലെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. വളരെ മാന്യമായി സംസാരിച്ച അവര്‍ തങ്ങള്‍ക്കിടയിലുള്ള മഞ്ഞ് ഉരുക്കിക്കളയാന്‍ തീരുമാനിച്ചിരുന്നുവെന്നുള്ള കാര്യം വ്യക്തമാണെന്നും കണ്ടുനിന്നവര്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് രണ്ടുപേരും കമന്റുകളൊന്നും പറഞ്ഞിട്ടില്ല. കരീനയ്ക്ക് ഷാഹിദ് ഉള്‍പ്പെടെ ആരോടും വെറുപ്പൊന്നുമില്ലെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2007ലാണ് ഇരുവരും പിരിഞ്ഞത്. പിന്നീട് ഒരുമിച്ച് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നതും മറ്റും രണ്ടുപേരും തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരുന്നു. എന്തായാലും ഇപ്പോള്‍ ഷാരൂഖും കരണുമാണ് ഇവിടെ സമാധാനത്തിന്റെ അരിപ്രാവുകളായത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos