»   » പ്രിയങ്കയുടെ ചുംബനസീന്‍; ഷാഹിദിന് അസ്വസ്ഥത

പ്രിയങ്കയുടെ ചുംബനസീന്‍; ഷാഹിദിന് അസ്വസ്ഥത

Posted By:
Subscribe to Filmibeat Malayalam
പ്രണയം തുടങ്ങിയാല്‍പ്പിന്നെ അതങ്ങിനെയാണ് സ്വന്തം കാമുകന്‍ അല്ലെങ്കില്‍ കാമുകി തന്റേത് മാത്രമാണെന്ന ഭാവം. ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയത്തിലും ഈ പൊസസ്സീവ്‌നെസ്സ് പ്രശ്‌നമാകുന്നു.

മറ്റാരുടെയും കാര്യമല്ല പറഞ്ഞുവരുന്നത് ഷാഹിദിന്റെയും പ്രിയങ്കയുടെയും കാര്യം തന്നെ. പുതിയ ചിത്രമായ അഞ്ജാന അഞ്ചാനിയില്‍ പ്രിയങ്കയും രണ്‍ഭീറും തമ്മില്‍ ഗാഢമായി ചുംബിക്കുന്ന രണ്ട് രംഗങ്ങളുണ്ട്.

ഇതാണ് ഷാഹിദിനെ അസ്വസ്ഥനാക്കുന്നത്. ചിത്രത്തില്‍ രണ്‍ബീറും പ്രിയങ്കയും അഭിനയിച്ചതിനെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുന്നത് ഷാഹിദിന് അസഹനീയതയാണത്രേ.

സല്‍മാന്‍ചിത്രമായ ദബാങ് കാണാന്‍ വേണ്ടി മുംബൈയിലെ ഒരു തിയേറ്ററിലെത്തിയപ്പോഴും അഞ്ജാന അഞ്ജാനിയെക്കുറിച്ചുള്ള ചര്‍ച്ചകേട്ട് ഷാഹിദ് ആകെ അസ്വസ്ഥനായത്രേ.

അഞ്ജാന അഞ്ജാനിയുടെ തിരക്കഥയില്‍ ആദ്യം ഈ രണ്ട് ചുംബനസീനുകള്‍ ഉണ്ടായിരുന്നില്ലത്രേ പിന്നീട് സംവിധായകന്‍ സിദ്ധാര്‍ത്ഥ ആനന്ദ് ചിത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടിയാണത്രേ ഈ സീനുകള്‍ ചേര്‍ത്തത്.

ക്യമാറാമാന്‍, സംവിധായകന്‍, ലൈറ്റ്‌ബോയ് എന്നിവര്‍ മാത്രമാണത്രേ ഈ ചുംബന സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. അത്ര സ്വകാര്യമായിട്ടായിരുന്നു ചിത്രീകരണം. എന്തായാലും ഇപ്പോള്‍ ഇരുവരുടെയും ഇടയില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് കേള്‍വി.

Please Wait while comments are loading...

Malayalam Photos

Go to : More Photos