»   » ശ്യാമിലിയോട്‌ അപമര്യാദയായി പെരുമാറിയെന്ന്‌

ശ്യാമിലിയോട്‌ അപമര്യാദയായി പെരുമാറിയെന്ന്‌

Posted By:
Subscribe to Filmibeat Malayalam
നായികയായി അരങ്ങേറ്റം കുറിച്ച ഒയ്‌ ഹിറ്റായതിന്റെ സന്തോഷത്തിലാണ്‌ ശ്യാമിലി. ബോയ്‌സ്‌ ഫെയിം സിദ്ധാര്‍ത്ഥ്‌ (സിഡ്‌‌) നായകനായ ചിത്രം ടോളിവുഡിലെ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു. ചിത്രം ഹിറ്റായതില്‍ ഒയ്‌ യുടെ അണിയറ പ്രവര്‍ത്തകരും ഏറെ സന്തോഷത്തിലാണ്‌.

എന്നാലിപ്പോള്‍ ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിയ്‌ക്കുന്നത്‌ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടാണ്‌. ഒയ്‌ യുടെ ഷൂട്ടിങിനെ നായികയായ ശ്യാമിലിയോട്‌ സിദ്ധാര്‍ത്ഥ്‌ അപമര്യാദയായി പെരുമാറിയ സംഭവമാണ്‌ വാര്‍ത്തയായിരിക്കുന്നത്‌.

സിനിമയുടെ ഷൂട്ടിങിനിടെ സിദ്ധാര്‍ത്ഥ്‌ ശ്യാമിലിയെ ഒന്നു വളയ്‌ക്കാന്‍ നോക്കിയത്രേ. സിനിമയിലെത്തിയിട്ട്‌ വര്‍ഷങ്ങളായ ശ്യാമിലിയ്‌ക്ക്‌ സിഡിന്റെ ദുരുദ്ദേശം മനസ്സിലാക്കാന്‍ അത്രയൊന്നും വിഷമമുണ്ടായില്ല. ഇതിന്‌ ശേഷം ശ്യാമില നായകനെ രണ്ടടി അകലെ നിര്‍ത്തിയെന്നാണ്‌ അണിയറക്കഥ. ഇത്‌ ചിത്രത്തിന്റെ ഷൂട്ടിങിനെ ഏറെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

അപമര്യാദയായ പെരുമാറ്റമുണ്ടായതിന്‌ ശേഷം സിനിമയിലെ ഇഴുകി ചേര്‍ന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ശ്യാമിലി താത്‌പര്യം കാട്ടിയില്ല. എന്നാല്‍ ഷൂട്ടിങിന്റെ തുടക്കത്തില്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ശ്യാമിലി ഒരു മടിയും കാണിച്ചിരുന്നില്ല. പക്ഷേ ചിത്രീകരണം അവസാനിയ്‌ക്കാറായപ്പോഴേക്കും നായകനും നായികയും പുണരുന്ന രംഗങ്ങളില്‍ പോലും അഭിനയിക്കാന്‍ ശ്യാമിലി വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നു. സിനിമയുടെ സത്‌പേരിനെ ബാധിയ്‌ക്കുമെന്നതിനാലാണ്‌ സംഭവം അന്നാരും പുറത്തു പറയാഞ്ഞതെന്നും ടോളിവുഡില്‍ ഗോസിപ്പുകളുണ്ട്‌.

സിദ്ധാര്‍ത്ഥെന്ന പേരും താരത്തിന്റെ പ്രവൃത്തികളും തമ്മില്‍ തീരെ ചേര്‍ച്ചയില്ലെന്നാണ്‌ ടോളിവുഡിലെ ഇപ്പോളത്തെ സംസാരം. ബോളിവുഡ്‌ താരം സോഹ അലിഖാനുമായുള്ള വഴിവിട്ട ബന്ധം സിഡിന്‌ നേരത്തെ ഏറെ ചീത്തപ്പേര്‌ സമ്പാദിച്ചു കൊടുത്തിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam