»   » സാന്‍വിച്ച് ചാനല്‍ സ്വന്തമാക്കിയതെങ്ങനെ?

സാന്‍വിച്ച് ചാനല്‍ സ്വന്തമാക്കിയതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
Sandwich
ഇപ്പോള്‍ മലയാളത്തില്‍ ഒരു സിനിമ നിര്‍മ്മിയ്ക്കാനൊരുങ്ങുന്നയാള്‍ ആദ്യം നോക്കുക സാറ്റലൈറ്റ് റൈറ്റിന് എന്തുകിട്ടുമെന്നാണ്. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാനാവാത്ത സിനിമാമേഖലയില്‍ ചാനലില്‍ നിന്ന് ലഭിയ്ക്കുന്ന പണം നിര്‍മ്മാതാവിന് ഒരു അനുഗ്രഹമാണ്.

പിടിച്ചു നില്‍ക്കാന്‍ വേണ്ടി പല അഭ്യാസങ്ങളും പയറ്റേണ്ടി വരുന്ന നിര്‍മ്മാതാക്കളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ ദല്ലാള്‍മാരുടെ രൂപത്തില്‍ ചിലര്‍ ഇറങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ചാനല്‍ കച്ചവടത്തിലെ ഒരു പ്രമുഖ ഇടനിലക്കാരനെ വെട്ടിച്ച് സാന്‍വിച്ച് എന്ന ചിത്രം സൂര്യ ചാനല്‍ സ്വന്തമാക്കിയെന്നാണ് സിനിമയിലെ അണിയറ സംസാരം. അടുത്തിടെ ഒരു മാധ്യമം ഈ രഹസ്യം പരസ്യമാക്കിയതോടെ അണിയറക്കഥ അങ്ങാടിപ്പാട്ടായി.

തിരുവനന്തപുരത്തുകാരനായ ദല്ലാള്‍ ആദ്യമൊക്കെ സൂര്യ ടിവിയ്ക്ക് വേണ്ടി മാത്രമാണ് സിനിമകള്‍ വാങ്ങിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ തുക നല്‍കി ചിത്രം സ്വന്തമാക്കുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. പിന്നീട് സൂര്യയ്ക്ക് വേണ്ടി മാത്രമല്ല മറ്റെല്ലാ ചാനലിനും വേണ്ടി സിനിമ വാങ്ങുന്ന നിലയിലേയ്ക്ക് ഇയാള്‍ വളര്‍ന്നതോടെയാണ് സ്ഥിതിഗതികള്‍ മോശമായത്.

അടുത്തിടെ സാന്‍വിച്ച് എന്ന ചിത്രം തന്റെ സഹായം കൂടാതെ ചാനല്‍ സ്വന്തമാക്കിയതോടെയാണ് ദല്ലാള്‍ അപകടം മണത്തത്. ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് ചിത്രം ചാനല്‍ വാങ്ങിയത്. സാധാരണഗതിയില്‍ പത്തു ലക്ഷം പോക്കറ്റിലിട്ട ശേഷം ഒരു കോടി ഉടമസ്ഥനു നല്‍കുന്ന ദല്ലാള്‍ ഇതു കേട്ട് കുപിതനായി. എന്തായാലും ഇനിയൊരു ചിത്രം തന്റെ കയ്യില്‍ നിന്ന് വഴുതിപോകാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടിലാണത്രേ ഇദ്ദേഹം.

English summary
It has been observed that some brokers dhow interest in satellite right of movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam