»   » കാവ്യയും നിഷാലും തമ്മിലുള്ള പിണക്കത്തിന് പിന്നില്‍

കാവ്യയും നിഷാലും തമ്മിലുള്ള പിണക്കത്തിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam
NIshal And Kavya Madhavan
ഇക്കാലത്ത്‌ സെലിബ്രറ്റികളുടെ വിവാഹ മോചന വാര്‍ത്തകളൊന്നും നമുക്ക്‌ വലിയ പുതുമയല്ല. ഉര്‍വശി, സരിത, രേവതി, മീരാ വാസുദേവ്‌ അങ്ങനെ ഒട്ടേറെ പേര്‍ ഈ നിരയിലുണ്ട്‌. എന്നാല്‍ ഇവരില്‍ നിന്നെല്ലാം കാവ്യയെ മാറ്റിനിര്‍ത്തുന്നത്‌ മധുവിധു അവസാനിയ്‌ക്കും മുമ്പെ വിരുന്നെത്തിയ വിവാഹ മോചന വാര്‍ത്ത തന്നെയാണ്‌.

വിവാഹം കഴിഞ്ഞ്‌ ഏറെ നാളാകുന്നതിന്‌ മുമ്പെ കാവ്യ ഭര്‍തൃവീട്ടില്‍ ക്രൂരമായ മാനസിക പീഡനങ്ങള്‍ക്ക്‌ ഇരയായിരുന്നുവെന്ന്‌ പല മാധ്യമങ്ങളും റിപ്പോര്‍ട്ടുകളിലും പറയുന്നു. നിഷാലിന്റെ തിരുവനന്തപുരത്തെ വീട്ടിലും കുവൈറ്റിലും ഈ സ്ഥിതിയ്‌ക്ക്‌ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.

നിഷാലിന്റെ കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായ മോശമായ പെരുമാറ്റം കാവ്യയെ ഏറെ വേദനിപ്പിച്ചിരുന്നു. സിനിമയില്‍ തുടര്‍ന്ന്‌ അഭിനയിക്കേണ്ട എന്നാണ്‌ ആദ്യം ദമ്പതികള്‍ തീരുമാനിച്ചിരുന്നത്‌. അതു കൊണ്ട്‌ തന്നെ കല്യാണത്തിന്‌ ശേഷം തന്നെ തേടി വന്ന അവസരങ്ങള്‍ കാവ്യ വേണ്ടെന്ന്‌ വെയ്‌ക്കുകയായിരുന്നു.

എന്നാല്‍ ഈ തീരുമാനം നിഷാല്‍ പെട്ടെന്ന്‌ തന്നെ മാറ്റുകയായിരുന്നു. താന്‍ പറയുന്നത്‌ അനുസരിച്ചാല്‍ മതിയെന്നും കാവ്യ തുടര്‍ന്ന്‌ അഭിനയിക്കണമെന്നും നിഷാല്‍ പറഞ്ഞുവത്രേ. ഇത്തരം കൊച്ചു കൊച്ചു തര്‍ക്കങ്ങളും പിണക്കങ്ങളുമാണ്‌ നവദമ്പതികളെ വിവാഹ മോചനത്തിന്റെ വക്കിലെത്തിച്ചതെന്ന് പറയപ്പെടുന്നു.

എന്തായാലും ഈ ദമ്പതിമാരുടെ ഹണിമൂണ്‍ യാത്രയുടെ വിശേഷങ്ങളെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ ഇനി മനം കുളിര്‍ക്കെ വായിക്കാം. 'ഈജിപ്‌ഷ്യന്‍ രാവുകള്‍' എന്ന പേരില്‍ കാവ്യയെഴുതുന്ന യാത്രാക്കുറിപ്പുകള്‍ മാതൃഭൂമിയുടെ യാത്ര എന്ന മാസികയിലാണ്‌ പ്രസിദ്ധീകരിയ്‌ക്കുന്നത്‌.

"ഈജിപ്‌തിലേക്കുള്ള യാത്ര പരലോകവും മോക്ഷവും ഇഴപിരിയുന്ന കാലത്തിലൂടെയുള്ള സഞ്ചാരമാണ്‌" -നോവലിസ്‌റ്റ്‌ സേതുമാധവന്റെ ഈജിപ്‌ഷ്യന്‍ കുറിപ്പുകളും യാത്രയുടെ ഈ ലക്കത്തിലുണ്ട്‌! കാവ്യയ്‌ക്കും അതൊരു മോക്ഷ യാത്രയായിരുന്നുവോ?

മുന്‍ പേജില്‍
കാവ്യയുടെ ഈജിപ്‌ഷ്യന്‍ രാവുകള്‍!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam