»   » മലൈകയും അര്‍ബ്ബാസും തമ്മില്‍ വഴക്ക്?

മലൈകയും അര്‍ബ്ബാസും തമ്മില്‍ വഴക്ക്?

Posted By:
Subscribe to Filmibeat Malayalam
Malaika Arora and Arbaaz Khan
പ്രമുഖ ഐറ്റം ഡാന്‍സര്‍ മലൈക അറോറ ഖാനും ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ അര്‍ബ്ബാസ് ഖാനും വേര്‍പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ബോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.

പന്ത്രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഒരു മകനുമുണ്ട്. വളരെ ഗൗരവമേറിയ എന്തോ പ്രശ്‌നത്തില്‍ ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും രണ്ടുവഴിയ്ക്കു പിരിയുകയും ചെയ്തുവെന്നാണ് കേല്‍ക്കുന്നത്. അര്‍ബ്ബാസ് ഖാന്റെ വസതിയില്‍ നിന്നും ഇറങ്ങിപ്പോന്ന മലൈക ഇപ്പോള്‍ സ്വന്തം അമ്മയ്‌ക്കൊപ്പമാണത്രേ കഴിയുന്നത്.

ബോളിവുഡിലെ വണ്ടര്‍ഫുള്‍ കപ്പിള്‍സ് പദവിലഭിച്ച ദമ്പതികളുടെ കൂട്ടത്തില്‍ മലൈകയും അര്‍ബ്ബാസുമുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമുണ്ടായിക്കഴിഞ്ഞശേഷം നര്‍ത്തികിയെന്ന നിലയിലും ടിവി താരമെന്ന നിലയിലും മലൈക നേടിയ പ്രശസ്തിയ്ക്കു പിന്നില്‍ അര്‍ബ്ബാസിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നത് എന്നും പ്രശംസിക്കപ്പെടുന്ന കാര്യമായിരുന്നു.

English summary
Star couple Malaika Arora Khan and Arbaaz Khan’s marriage is said to be on the rocks. The grapevine is abuzz with the news that the couple has split and staying separately

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam