»   »  ലാല്‍ ഉപേക്ഷിച്ചതോ? ലാലിനെ ഉപേക്ഷിച്ചതോ?

ലാല്‍ ഉപേക്ഷിച്ചതോ? ലാലിനെ ഉപേക്ഷിച്ചതോ?

Posted By:
Subscribe to Filmibeat Malayalam
Mohanlal
പ്രിയങ്ക ചോപ്രയെ നായികയാക്കി ബോളിവുഡ് സംവിധായകന്‍ ഭരദ്വാജ് ചെയ്യുന്ന സാത് ഖൂന്‍ മാഫ് എന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്ത വരുകയും പിന്നീട് ലാല്‍ അഭിനയിക്കുകയില്ലെന്നും വാര്‍ത്ത വരുകയും ചെയ്തിട്ട് ഏറെനാളായി.

ഏറെ നാളുകള്‍ക്ക് ശേഷം ഇതുസംബന്ധിച്ച പരാമര്‍ശവുമായി മോഹന്‍ലാല്‍, ചിത്രത്തിന് വേണ്ടി താന്‍ ഏറെനാള്‍ കാത്തിരുന്നിട്ടും അവര്‍ തന്നെ വിളിച്ചില്ലെന്നാണ് ലാല്‍ പറയുന്നത്.

വിശാല്‍ ഭരദ്വാജ് ചിത്രത്തിന്റെ കഥ ലാലിനോട് പറയുകയും അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രേ. ലാല്‍ സമ്മതം നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഏറെക്കാലം ഇവരില്‍ നിന്നും ഒരു വിവരവും ലഭിച്ചില്ല. ഇപ്പോള്‍ ഡേറ്റില്ലാത്തതിനാല്‍ താന്‍ ചിത്രത്തില്‍ നിന്നും പിന്‍ാമറുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

എന്നാല്‍ ലാല്‍ പിന്മാറിയതല്ല ലാലിനെ വേണ്ടെന്ന് ഭരദ്വാജ് തന്നെ തീരുമാനിച്ചതാണെന്നാണ് അണിയറ സംസാരം. ചിത്രത്തില്‍ ലാല്‍ പ്രിയങ്കയുടെ പലഭര്‍ത്താക്കന്മാരില്‍ ഒരാളായി അഭിനയിക്കുന്നുവെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു.

ഏതാനും നാള്‍ മുമ്പ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ലെന്നും വാര്‍ത്തവന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് ലാല്‍ പറഞ്ഞത്. ലാലിനെ അഭിനയിപ്പിക്കേണ്ടതെന്ന് വിശാല്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ലാല്‍ ചിത്രത്തിലില്ലെന്ന തരത്തില്‍ വാര്‍ത്ത വന്നതെന്നാണ് കേള്‍ക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ചിത്രത്തില്‍ നിന്നും ലാലിനെ ഒഴിവാക്കുകയായിരുന്നു. കൊച്ചിയില്‍ വച്ച് കഥ ചര്‍ച്ചചെയ്ത് അഭിനയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത് പോയ വിശാല്‍ പിന്നെ വിളിക്കുകയോ ഷൂട്ടിങിന്റെ കാര്യങ്ങളൊന്നും പറയുകയോ ചെയ്തില്ലെന്നാണ് ലാല്‍ പറയുന്നത്.

ചിത്രത്തില്‍ പ്രിയങ്ക ചോപ്ര ഏഴ് പേരുടെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. നസ്‌റുദ്ദീന്‍ ഷായാണ് ഏറ്റവും പ്രായം കൂടിയ ഭര്‍ത്താവിന്റെ റോള്‍ അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാം, അനു കപൂര്‍ എന്നിവരും ഈ പട്ടികയിലുണ്ട്.

തന്റെ ചിത്രത്തിലെ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച വിശാല്‍ നേരത്തേ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് വാര്‍ത്തവന്നതിനെക്കുറിച്ചോ ലാലിനെ അഭിനയിപ്പിക്കാത്തതിനെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam