»   » നടിമാര്‍ ഗോഡ്ഫാദര്‍മാരുടെ പിടിയില്‍: മുകേഷ്

നടിമാര്‍ ഗോഡ്ഫാദര്‍മാരുടെ പിടിയില്‍: മുകേഷ്

Posted By:
Subscribe to Filmibeat Malayalam
Mukesh
കരുതിക്കൂട്ടിയായിരുന്നോ അത് പറഞ്ഞത്, അല്ല എന്തെങ്കിലും പറയാന്‍ വേണ്ടി പറഞ്ഞതാണോയെന്ന് മുകേഷിന് മാത്രമേ പറയാന്‍ കഴിയുകയുള്ളു. പറയുമ്പോള്‍ അതിത്രവലിയ ചര്‍ച്ചയായി മാറുമോയെന്ന് മുകേഷ് ഓര്‍ത്തുകാണില്ല.

നടന്‍ മുകേഷ് അടുത്തിടെ നടത്തിയ ഒരു പരസ്യപരാമര്‍ശം വന്‍ ചര്‍ച്ചയായി മാറുകയാണ്. മമ്മി ആന്റ് മി എന്ന പുതിയ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മുകേഷ് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.

നടിമാര്‍ക്കെതിരെയായിരുന്നു നടന്റെ പ്രസ്താവന. മലയാളത്തിലെ പുതുമുഖ നടിമാരെല്ലാം ഗോഡ്ഫാദര്‍മാരുടെ പിടിയിലാണെന്നാണ് മുകേഷ് ആരോപിച്ചത്. സ്വന്തമായ അഭിപ്രായമൊന്നുമില്ലാതെ പുതിയ നടിമാരെല്ലാം അവരുടെ ഭാവി അപകടത്തിലാക്കുകയാണെന്നും മുകേഷ് തുറന്നടിച്ചു.

അടുത്ത കാലത്ത് ഒരു നടി അഭിനയ വൈദഗ്ധ്യം കൊണ്ട് ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കുകയും പിന്നീട് മങ്ങിപ്പോകുകയും ചെയ്തു. ഈ നടിയെക്കുറിച്ചാണ് മുകേഷ് പരാമര്‍ശം നടത്തിയതെന്നാണ് സിനിമാലോകത്തെ സംസാരം. ആദ്യകാലത്ത് തന്റെ ഗോഡ്ഫാദര്‍ പറയുന്നതിന് അപ്പുറം പോകില്ലായിരുന്നത്രേ ഈ താരം.

എന്നാല്‍ ഗോഡ്ഫാദര്‍ ചമഞ്ഞുനടക്കുന്ന പല ജനപ്രിയ സംവിധായകരെയുമാണ് മുകേഷ് ഉന്നം വച്ചതെന്നും പറയുന്നുണ്ട്. ഒരു നടി ഏതൊക്കെ സിനിമകളില്‍ അഭിനയിക്കണം, അഭിനയിക്കരുത് എന്നൊക്കെ തീരുമാനിക്കുന്നത് ഈ ഗോഡ്ഫാദര്‍മാരാണത്രേ.

തന്റെ ചിത്രത്തിലൂടെ അഭിനയരംഗത്തുവരുന്ന നായികയെ ഉപദേശവും നിര്‍ദ്ദേശവും നല്‍കി തന്റെ വരുതിയില്‍ തന്നെ നിര്‍ത്താനാണത്രേ ചില സംവിധായകരുടെ ശ്രമം. ഇത്തരക്കാരെയാണ് മുകേഷ് ഉന്നം വച്ചതെന്നാണ് ചിലര്‍ പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam