»   » മല്ലുസിങ്: പൃഥ്വിയുടെ കളി ബുദ്ധിപൂര്‍വ്വം?

മല്ലുസിങ്: പൃഥ്വിയുടെ കളി ബുദ്ധിപൂര്‍വ്വം?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/23-unni-mukundan-instead-of-prithviraj-in-mallu-singh-aid0167.html">Next »</a></li></ul>
Prithviraj
മല്ലുസിങ് എന്ന ചിത്രം ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം അതിലെ നായക നടനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളാണ്.

ചിത്രത്തില്‍ ആദ്യം പൃഥ്വിരാജ് നായകനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പിന്നീട് ഉണ്ണി മുകന്ദനാവും മല്ലുസിങ്ങായി എത്തുക എന്ന് വാര്‍ത്തകള്‍ വന്നു.

ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞ ശേഷം പൃഥ്വിയെ ചിത്രത്തില്‍ നിന്ന് മാറ്റിയ വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയ്്ക്ക് വഴിയൊരുക്കി. പൃഥ്വിയെ ഒഴിവാക്കിയതോ അതോ സ്വയം പിന്‍മാറാന്‍ തീരുമാനിച്ചതോ എന്ന രീതിയിലും മാധ്യമങ്ങള്‍ ഇതിനെ ആഘോഷിച്ചു.

ഡേറ്റ് ക്ലാഷാണ് മല്ലു സിങ്ങില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിയെ അകറ്റി നിര്‍ത്തിയതെന്നായിരുന്നു വിവാദങ്ങളിലെല്ലാം നിറഞ്ഞു നിന്നത്. ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രമായ അയ്യായ്്ക്ക് വേണ്ടി മലയാള ചിത്രങ്ങള്‍ പൃഥ്വി ഉപേക്ഷിയ്ക്കുകയായിരുന്നുവെന്ന് മറ്റു ചിലര്‍.

ഉത്തരവാദിത്വമില്ലായ്മ മൂലം പൃഥ്വിയ്ക്ക് പല ചിത്രങ്ങളും കൈവിട്ടു പോവുകയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ മോളിവുഡില്‍ നടന്റെ ഭാവി ശോഭനമല്ല എന്ന രീതിയില്‍ വരെ വ്യാഖ്യാനങ്ങളുണ്ടായി.

എന്നാല്‍ മല്ലുസിങ്ങില്‍ നിന്ന് പൃഥ്വി പിന്‍മാറിയത് വളരെ ബുദ്ധിപൂര്‍വ്വമായ ഒരു നീക്കമായിരുന്നുവെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അടുത്ത പേജില്‍
പൃഥ്വി ഒഴിഞ്ഞത് പഞ്ചാബിഹൗസ് 2 വിനെ പേടിച്ച്

<ul id="pagination-digg"><li class="next"><a href="/gossips/23-unni-mukundan-instead-of-prithviraj-in-mallu-singh-aid0167.html">Next »</a></li></ul>
English summary
Unni Mukundan will be seen in Vaishakh’s Mallu Singh instead of Prithviraj. Prithvi’s non-availabilty of dates seems to be the reason why the actor is not doing the film any more.Now Bombay March 12 fame Unni Mukundan will replace Prithviraj’s role in this film.The film also stars several other actors like Biju Menon, Kunchakko Boban and Manoj K Jayan, just to mention a few.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam