»   » മുന്നില്‍ ബിപാഷ; നൃത്തം ചെയ്യാന്‍ ജോണിന് മടി

മുന്നില്‍ ബിപാഷ; നൃത്തം ചെയ്യാന്‍ ജോണിന് മടി

Posted By:
Subscribe to Filmibeat Malayalam
John Abraham
പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെ ജീവിതത്തിലെ വളരെ സ്വാഭാവികങ്ങളായ കാര്യങ്ങളാണ്. എന്നാല്‍ പ്രണയം തകര്‍ന്നുകഴിഞ്ഞു സുഹൃത്തുക്കളെപ്പോലെ കഴിയുകയെന്നത് പലപഴയ കമിതാക്കളും ആഗ്രഹിക്കുന്നകാര്യമാണ്. പക്ഷേ ഇതിന് സാധിക്കുന്നവര്‍ വളരെ അപൂര്‍വ്വം മാത്രമാണ്.

ബോളിവുഡില്‍ ഇത്തരത്തില്‍ പലരുമുണ്ട്. എല്ലാ മറന്ന് എവിടെക്കണ്ടാലും ചിരിച്ചും കൂട്ടുകൂടിയും നടക്കുന്നവര്‍. എന്നാല്‍ ഇക്കൂട്ടത്തില്‍ ബിപാഷയും ജോണ്‍ എബ്രഹാമും ഏറെ വ്യത്യസ്തരാണ്. പ്രണയത്തകര്‍ച്ചകഴിഞ്ഞ് ഇത്രകാലമായിട്ടും ഇവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു ബന്ധം ഇതുവരെ ഉടലെടുത്തിട്ടില്ല. അതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ്ദാനച്ചടങ്ങിനിടെ നടന്ന സംഭവം.

അവാര്‍ഡ്ദാനച്ചടങ്ങിനിടെ നടന്‍ അക്ഷയ്കുമാറും ജോണ്‍ എബ്രഹാമുംകൂടി അവരുടെ ദേശി ബോയ്‌സ് എന്ന പുതിയ ചിത്രത്തിലെ ചില രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുകയായിരുന്നു. പരിപാടി പുരോഗമിക്കുന്നതിനിടെ കാഴ്ചക്കാരുടെ ഇടയിലേയ്ക്കിറങ്ങിയ അക്ഷയ് അവിടെയിരിക്കുന്ന ബിപാഷയുടെ അടുത്തിരുന്ന് ജോണിനോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഉടന്‍തന്നെ ജോണിന്റെ മുഖത്ത് ജാള്യത പ്രകടമായത്രേ, അത് ശരീരത്തിലേയ്ക്ക് വ്യാപിക്കുകയും ജോണിന് നൃത്തം ചെയ്യാന്‍ മടിയാവുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിന്നീട് അക്ഷയ് തന്നെ രംഗം ശരിയാക്കാനായി ചെന്നു, വേദിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് നൃത്തം ചെയ്യാന്‍ മടിച്ച് ജോണ്‍ മാറിനില്‍ക്കുകയായിരുന്നുവത്രേ.

ഇതിന് മുമ്പ് ബിപാഷയും ജോണും ഒരുമിച്ച് ജിമ്മില്‍ വച്ച് കണ്ടുമുട്ടിയപ്പോഴും രണ്ടുപേരും സംസാരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീടൊരിക്കല്‍ ജോണിന്റെ പുതിയ കാമുകിയെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ബിപാഷ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചിരുന്നു.

English summary
It can be tricky when one has to perform in front of your ex, especially when you haven't parted on good terms. Recently John Abraham was in a similar situation because of friend and co-star Akshay Kumar,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam