കമലും ലാലും പിണങ്ങാന്‍ കാരണം നഷ്ടനായിക?

ഇതിലൂടെ കമല്‍ ലാലിനെയാണ് ഉന്നം വച്ചതെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ ഇപ്പോള്‍ പാപ്പരാസികള്‍ മറ്റൊരു കണ്ടെത്തലുമായി രംഗത്തു വന്നിരിയ്ക്കുകയാണ്. കമലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറും തമ്മില്‍ തെറ്റാന്‍ കാരണം 'നഷ്ടനായിക'യാണെന്നാണ് അവരുടെ അഭിപ്രായം.
മലയാള സിനിമയിലെ പഴയകാല നായിക റോസിയുടെ ജീവിതകഥയെ ആധാരമാക്കി കമല്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് നഷ്ടനായിക. ചിത്രത്തിലെ നായകവേഷം ചെയ്യാനായി കമല്‍ ലാലിനെ സമീപിച്ചു.
എന്നാല്‍ നായികാപ്രാധാന്യമുള്ള ചിത്രമാണെന്ന് കണ്ട ലാല്‍ ഇതിന് വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായാണ് കമല്‍ ലാലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതെന്നാണ് സൂപ്പര്‍താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.


Click it and Unblock the Notifications











