»   » കാവ്യ മാധവന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?

കാവ്യ മാധവന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
നടി കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കിലാണ് ഇതുസംബന്ധിച്ച ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ കാവ്യയെ വിവാഹം കഴിയ്ക്കാന്‍ പോകന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല.

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പിന്നീടുണ്ടായ വിവാഹമോചനത്തിനും ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയും രണ്ടാംവരവില്‍ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കാവ്യയുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ ഗൂഡാലോചനയാണെന്നും ആരോപണമുണ്ട്. വിവാഹത്തിന് ശേഷം ചാനലുകള്‍ക്കും ചില മാഗസിനുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍ കാവ്യയെ തേജോവധം ചെയ്യാനുള്ള ശ്രമമെന്ന കണക്കെ നിശാല്‍ പലആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പ്രചാരണവുമെന്നാണ് കാവ്യയോട് അടുപ്പമുള്ളവര്‍ പറയുന്നത്.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് കാവ്യയും നിശാലും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി ഉത്തരവ് വന്നത്.

English summary
Facebook having a hot discussion about actress Kavya Madhavan's second marriage plan. The discussions saying that Kavya is planning to marry a technical personality in Malayalam film Industry. But Kavya is keeping mum over this rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam